ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം ഏതാണ്ട് അധികാരം ഉറപ്പിച്ചിട്ടുണ്ട്. 126 സീറ്റ് മുന്നണി നേടിക്കഴിഞ്ഞു. എഐഎഡിഎംകെയ്ക്ക് 100 സീറ്റിലാണ് മുന്‍തൂക്കം. ഇവിടെ ഡിഎംകെയുടെ തൂത്തുവാരല്‍ നടക്കുമെന്നായിരുന്ന പ്രവചനം. എന്നാല്‍ അതുണ്ടായില്ല. കമല്‍ഹാസന്റെ പാര്‍ട്ടിക്കും നേട്ടമില്ല. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ സ്റ്റാലിന്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് ഇതോടെ വ്യക്തമാകുകയാണ്.
read also: മമത പിന്നില്‍, നന്ദിഗ്രാമില്‍ സവേന്ദു അധികാരിയ്ക്ക് ലീഡ് നില നൂറിന് മുകളിലേക്ക് ഉയര്‍ത്തി ബിജെപി
അസമില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തും. ബിജെപി സഖ്യത്തിന് 70 സീറ്റ് ഇതുവരെ കിട്ടിക്കഴിഞ്ഞു. കോണ്‍ഗ്രസ് മുന്നണിക്ക് 38 സീറ്റ് മാത്രമേയുള്ളൂ. പുതുച്ചേരിയിലും എന്‍ഡിഎയ്ക്ക് നേട്ടമുണ്ട്. ഇതുവരെ 11 സീറ്റുകള്‍ അവര്‍ക്ക് കിട്ടി. കോണ്‍ഗ്രസ് മുന്നണിക്ക് നാലു സീറ്റാണുള്ളത്.
Post Your Comments