Latest NewsIndiaNews

സ്റ്റാലിന്‍ മുഖ്യമന്ത്രി കസേരയിലേക്ക്

കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പ്രതീക്ഷിച്ചതുപോലെ കോയമ്പത്തൂര്‍ സൗത്തില്‍ മാത്രമാണ്​ ലീഡ്​​ ചെയ്യുന്നത്​.

ചെന്നൈ: തമിഴ്​നാട്ടില്‍ വോ​ട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 142 മണ്ഡലങ്ങളില്‍ ഡി.എം.കെ നേതൃത്വം നല്‍കുന്ന മതനിരപേക്ഷ പുരോഗമന സഖ്യം മുന്നിട്ട്​ നില്‍ക്കുകയാണ്​. 118 സീറ്റാണ്​ കേവല ഭൂരിപക്ഷത്തിന്​ വേണ്ടത്​. 117 സീറ്റില്‍ ഡി.എം.കെ ഒറ്റക്ക്​ മുന്നിലുണ്ട്​. ഭൂരിഭാഗം സീറ്റുകളിലും 3000ത്തിലധികം വോട്ടുകള്‍ക്ക്​ മുന്നിട്ടുനില്‍ക്കുകയാണ്​. അട്ടിമറികള്‍ക്കോ അടിയൊഴുക്കുകള്‍ക്കോ കാര്യമായ സാധ്യതകളില്ലാത്ത തമിഴകത്ത്​ സെന്‍റ്​ ​ജോര്‍ജ്​ കോട്ടയിലെ മുഖ്യമന്ത്രി കസേരയിലേക്ക്​ മുത്തുവേല്‍ കരുണാനിധിയുടെ മകന്‍ സ്​റ്റാലിന്‍ ആദ്യമായി നടന്നടുക്കുകയാണ്​.

Read Also: ഇത്തരത്തിലുള്ള മാസ്‌ക്കുകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍

ഡി.എം.കെ ആസ്​ഥാനമായ അണ്ണാ അറിവാലയത്തില്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്​തും നൃത്തം ചെയ്​തും ആഘോഷം പൊലിപ്പിക്കുന്നുണ്ട്​. വിജയത്തിലേക്കുള്ള കൗണ്ട്​ഡൗന്‍ ദിവസങ്ങളായി അണ്ണാ അറിവലയത്തിന്​ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. പത്ത്​ വര്‍ഷം ഭരിച്ചതിന്റെ ക്ഷീണവും ജയലളിതയുടെ അഭാവവും മൂലം തകര്‍ന്നുപോവുമെന്ന്​ കരുതിയ എ.ഐ.എ.ഡി.എം.കെയെ മാന്യമായ പോരാട്ടം കാഴ്​ചവെക്കാന്‍ പ്രാപ്​തമാക്കിയതില്‍ ഇ.പി.എസിനും ഒ.പി.എസിനും അഭിമാനിക്കാം. എ.ഐ.ഐ.ഡി.എം.കെയുടെ വോട്ടുകളില്‍ ടി.ടി.വി ദിനകരന്‍ വിള്ളലുകള്‍ വീഴ്​ത്തിയോ എന്ന്​ ഫലം പൂര്‍ണ്ണമായി പുറത്തുവരുമ്പോള്‍ മനസിലാവാനിരിക്കുന്നതേ ഉള്ളൂ. സിറ്റിങ്​ എം.എല്‍.എ ആയ ദിനകരന്​ പോലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല എ.എം.എം.കെ മുന്നണിയില്‍.

കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പ്രതീക്ഷിച്ചതുപോലെ കോയമ്പത്തൂര്‍ സൗത്തില്‍ മാത്രമാണ്​ ലീഡ്​​ ചെയ്യുന്നത്​. അന്തിമ ഫലം വരുമ്പോള്‍ കിട്ടിയ വോട്ടുവിഹിതം എത്രയെന്നത്​ ചര്‍ച്ചയാവും. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച നാല്​ ശതമാനം എന്നത്​ കാര്യമായി ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ കമല്‍ ഹാസന്റെ രാഷ്​ട്രീയ പ്രസക്​തി ചോദ്യം ചെയ്യപ്പെടും. ഡി.എം.കെ മുന്നണിയില്‍ കോണ്‍ഗ്രസ്​ 13സീറ്റിലും എം.ഡി.എം.കെ 3, സി.പി.എം 2, സി.പി.ഐ 2, വി.സി​.കെ 3, സ്വത​ന്ത്രര്‍ 2 എന്നിങ്ങനെയാണ്​ കക്ഷിനില. മൂന്ന്​ സീറ്റില്‍ മത്സരിച്ച മുസ്​ലിം ലീഗും രണ്ട്​ സീറ്റില്‍ മത്സരിച്ച എം.എം.കെയും എല്ലാ സീറ്റിലും പിന്നിലാണ്​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button