തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിനമായ നാളെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തരത്തിലുള്ള കൂടിച്ചേരലും ആഘോഷവും അനുവദിക്കില്ല. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ചുമതലപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. മതിയായ സുരക്ഷ ഉറപ്പാക്കാന്‍ പോലീസിനെ വിന്യസിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ആളുകള്‍ കൂട്ടം കൂടരുത്.
Read Also :തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന വാർത്തയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ആഹ്ളാദ പ്രകടനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കൂട്ടം ചേര്‍ന്നുള്ള പ്രതികരണമെടുപ്പ് ഒഴിവാക്കാന്‍ മാദ്ധ്യമങ്ങളും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും ഡബിള്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണമെന്ന് വീണ്ടും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ആരാധനാലയങ്ങളില്‍ 50 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ആശുപത്രികളിലെ അഗ്‌നിശമന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
Post Your Comments