ആലപ്പുഴ ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണാണെന്നും അതിനുള്ള വിത്തും വളവുമാണ് തനിക്ക് കിട്ടിയ വോട്ടുകളെന്നും ബി.ജെ.പി സ്ഥാനാർഥി സന്ദീപ് വാചസ്പതി. പ്രചാരണത്തിനായി കോടികൾ മുടക്കിയില്ലെന്നും വി.വി.ഐപികളെ ഇറക്കി പ്രചാരണം നടത്തിയില്ലെന്നും അദ്ദേഹം പറയുന്നു.
ആത്മാർത്ഥതയും ആത്മാഭിമാനവും ഉള്ള ഒരു പിടി പ്രവർത്തകരുടെ കരുത്തിൽ പരമാവധി ജനങ്ങളുമായി ഹൃദയം തുറന്ന് സംവദിച്ചതിനുള്ള അതിനുള്ള അംഗീകാരമാണ് കിട്ടിയതെന്ന് വിശ്വസിക്കുന്നുവെന്നും സന്ദീപ് പറഞ്ഞു. മണ്ഡലത്തില സാദാരണ ജനങ്ങളും പ്രവർത്തകരും മാത്രമാണ് ഇതിന് അവകാശികളെന്നും അദ്ദേഹംതന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. നിരവധി പേര് തന്റെ വിജയം പ്രവചിച്ചിരുന്നു എന്നും അപ്പോഴൊക്കെയും ആലപ്പുഴയിലെ സംഘടനയുടെ യഥാർത്ഥ അവസ്ഥ അറിയാവുന്നത് കൊണ്ട് അതിലൊന്നും ഭ്രമിച്ചിരുന്നില്ലെന്നുംസന്ദീപ് പറഞ്ഞു.
‘സംസ്ഥാനത്ത് മുസ്ലിം വോട്ടിൽ വർഗീയ ധ്രുവീകരണം നടന്നു’ ; കെ. സുരേന്ദ്രൻ
സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
21,650 വോട്ടുകൾ. അൽപ്പം പോലും നിരാശയില്ല. കാരണം ഈ ഓരോ വോട്ടും ഇഞ്ചോടിഞ്ച് പോരാടി നേടിയതാണ്. മണ്ഡലത്തിലെ സാധാരണ ജനങ്ങളും പ്രവർത്തകരും മാത്രമാണ് ഇതിന് അവകാശികൾ. കോടികൾ മുടക്കിയില്ല, വിവിഐപികളെ ഇറക്കി പ്രചാരണം നടത്തിയില്ല, താര പ്രചാരകർ എത്തിയില്ല, മന്ത്രിമാർ പങ്കെടുത്ത റോഡ് ഷോ ഉണ്ടായില്ല, പ്രചാരണ കോലാഹലവും ഇല്ലായിരുന്നു. ആത്മാർത്ഥതയും ആത്മാഭിമാനവും ഉള്ള ഒരു പിടി പ്രവർത്തകരുടെ കരുത്തിൽ പരമാവധി ജനങ്ങളുമായി ഹൃദയം തുറന്ന് സംവദിച്ചു. അതിനുള്ള അംഗീകാരമാണ് കിട്ടിയതെന്ന് വിശ്വസിക്കുന്നു.
എന്റെ വിജയം ആഗ്രഹിച്ചവർ, തോറ്റാലും ഇതിലും മികച്ച പ്രകടനം ഉണ്ടാകും എന്ന് ആഗ്രഹിച്ചവർ, പ്രവചിച്ചവർ ഒക്കെ നിരവധി ഉണ്ടായിരുന്നു. അവരുടെ ആഗ്രഹം പലപ്പോഴും എന്നോടുള്ള സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ വൈകാരിക പ്രകടനം ആയിരുന്നു എന്ന് എനിക്കറിയാം. അപ്പോഴും ആലപ്പുഴയിലെ സംഘടനയുടെ യഥാർത്ഥ അവസ്ഥ അറിയാവുന്നത് കൊണ്ട് അതിലൊന്നും ഭ്രമിച്ചിരുന്നില്ല. പക്ഷെ ഒന്നറിയാം. ആലപ്പുഴ ബിജെപിക്ക് വളക്കൂറുള്ള മണ്ണ് തന്നെയാണ്. പക്ഷേ കഠിനാധ്വാനം ചെയ്യണമെന്ന് മാത്രം. അതിനുള്ള വിത്തും വളവുമാണ് ഈ 22,000 പേരുടെ പിന്തുണ. ഇവർ അർപ്പിച്ച വിശ്വാസം പാഴാവില്ല എന്ന് വീണ്ടും ഉറപ്പ് നൽകുകയാണ്. വീണ്ടും ഹൃദയത്തിൽ നിന്ന് നന്ദി. നന്ദി. നന്ദി.
21,650 വോട്ടുകൾ. അൽപ്പം പോലും നിരാശയില്ല. കാരണം ഈ ഓരോ വോട്ടും ഇഞ്ചോടിഞ്ച് പോരാടി നേടിയതാണ്. മണ്ഡലത്തിലെ സാധാരണ ജനങ്ങളും…
Posted by Sandeep Vachaspati on Sunday, 2 May 2021
Post Your Comments