KeralaLatest NewsNews

ഇടതുപക്ഷ സർക്കാർ ഒപ്പമുണ്ടാവുമെന്ന ജനങ്ങളുടെ തിരിച്ചറിവാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് കാരണം; മുഖ്യമന്ത്രി

കണ്ണൂർ: ഇടതുപക്ഷ സർക്കാർ ഒപ്പമുണ്ടാവുമെന്ന ജനങ്ങളുടെ തിരിച്ചറിവാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജനങ്ങൾക്കൊപ്പവും ജനങ്ങൾ സർക്കാരിനൊപ്പവും നിന്നെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് കണക്കുകൾ വിശദീകരിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: നാളെ സമ്പൂർണ നിയന്ത്രണം ഇല്ല; സ്വയം നിയന്ത്രണങ്ങളിൽ കുറവ് വരുത്താൻ പാടില്ലെന്ന് മുഖ്യമന്ത്രി

പ്രതിസന്ധികളെ മറികടന്നു കൊണ്ടാണ് മുന്നോട്ട് പോകേണ്ടിയിരുന്നത്. ആ കാര്യത്തിൽ ജനം പൂർണമായും എൽഡിഎഫിന് ഒപ്പമുണ്ടായി. അതുകൊണ്ടാണ് എല്ലാത്തിനെയും പ്രതിരോധിക്കാനും അതിജീവിക്കാനും കഴിഞ്ഞത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ സമസ്ത മേഖലകളിലും വികസനമെത്തി. കിഫ്ബിയും ലൈഫും പോലുള്ള പദ്ധതികൾ സമൂഹത്തിലെ എല്ലാ വിഭാഗത്തെയും സ്പർശിച്ചു.

സാമൂഹിക നീതി ഉറപ്പു വരുത്താൻ എൽഡിഎഫിന് സാധിക്കുമെന്ന വിശ്വാസം സാധാരണ ജനങ്ങളിലുണ്ടായി. നിരവധി പ്രശ്‌നങ്ങളിൽ നമ്മുടെ താത്പര്യം സംരക്ഷിക്കേണ്ടതുണ്ട്. അവ നേടിയെടുക്കണമെങ്കിൽ എൽഡിഎഫിനേ എന്തെങ്കിലും ചെയ്യാനാവൂ എന്ന പൊതുബോധം ജനത്തിലുണ്ട്. നാട് നേരിടേണ്ടി വന്ന കെടുതികൾ അതിന്റെ ഭാഗമായുണ്ടായ പ്രത്യാഘാതങ്ങൾ, അതിനെ അതിജീവിക്കാൻ നടത്തിയ ശ്രമം എല്ലാം നാടും നാട്ടുകാരും കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കേരളം വിധിയെഴുതി; ലഡു വിതരണം ചെയ്ത് സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി 

ഒരു വലിയ രാഷ്ട്രീയ പോരാട്ടമാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ നടന്നത്. ഇന്നത്തെ വിജയം നാട്ടിലെ ജനത്തിന്റെ വിജയമാണ്. ഇതിന്റെ നേരവകാശികൾ കേരള ജനതയാണ്. രാഷ്ട്രീയ ചരിത്രം തിരുത്തി കേരളം വീണ്ടും ഇടതുമുന്നണിക്ക് അനുകൂലമായി വിധിയെഴുതി. ഈ സന്തോഷമാണ് പങ്കുവെക്കാനുള്ളത്. ജനം ഇനിയും എൽഡിഎഫിനൊപ്പമുണ്ടെന്നാണ് ജനവിധി പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button