ഐസ്വോള്‍: കോവിഡ് വൈറസ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മിസോറം ലോക്ക് ഡൗണിലേയ്ക്ക്. നാളെ മുതല്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഈ മാസം 11 വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
കോവിഡ് കേസുകള്‍ വര്‍ധിച്ചതിന്റെ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. നാളെ രാവിലെ 4 മണി മുതല്‍ ലോക്ക് ഡൗണ്‍ നിലവില്‍ വരും. തലസ്ഥാനമായ ഐസ്വോളടക്കമുള്ള 11 ജില്ലകളിലാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക. മെയ് മൂന്നിന് രാവിലെ 4 മണി വരെയാണ് നിലവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ജനങ്ങളുടെ സഞ്ചാരം തടഞ്ഞുകൊണ്ടുള്ള കര്‍ശന നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഐസ്വോള്‍ മുന്‍സിപ്പാലാറ്റിക്ക് കീഴിലുള്ളവരും മറ്റു ജില്ലയിലുള്ളവരും വീടിന് പുറത്തേക്ക് ഇറങ്ങുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ സംസ്ഥാനത്തുള്ളിലോ പുറത്തേയ്‌ക്കോ ഉള്ള സഞ്ചാരം അനുവദിക്കുന്നതല്ലെന്നും അവശ്യ സേവനങ്ങള്‍ക്ക് ലോക്ക് ഡൗണില്‍ ഇളവുണ്ടാകുമെന്നും മിസോറം ചീഫ് സെക്രട്ടറി അറിയിച്ചു.
Post Your Comments