തിരുവനന്തപുരം: നിർണായക തിരഞ്ഞെടുപ്പിൽ 38 മണ്ഡലങ്ങളിലാവും അതീവശ്രദ്ധ. എന്‍ഡിഎ നേട്ടം നേമത്തോ കഴക്കൂട്ടത്തോ മഞ്ചേശ്വരത്തോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. ട്വന്റി 20 അംഗം നിയമസഭയിലെത്തുമോ?, കളമശേരിയിലും തൃത്താലയിലും ആര്? കേരള കോണ്‍ഗ്രസ് ബലാബലത്തില്‍ ആര് മുന്നിലെത്തും? ജലീലിനും ഇ.ശ്രീധരനും കെ.കെ.രമയ്ക്കും നിര്‍ണായകം തുടങ്ങിയ നിരവധി ചോദ്യങ്ങളിലാണ് ആകാംക്ഷ നിറയുന്നത്. മൂന്ന് മുന്നണികൾക്കും ഒരു പോലെ നിർണായക തിരഞ്ഞെടുപ്പ് കൂടിയാണിത്. ആഴക്കടലും, ശബരിമല വിവാദങ്ങളും ഭരണത്തുടർച്ചയെ ബാധിച്ചോ എന്നും കണ്ടുതന്നെ അറിയണം.
Read Also: കേരളം ആരു ഭരിക്കണമെന്ന് ബിജെപിയും താനും ചേര്‍ന്ന് തീരുമാനിക്കും; പി സി ജോര്‍ജ്
ഭരണത്തുടര്‍ച്ചയാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. എന്നാൽ എൽഡിഎഫിന് വിജയം പ്രഖ്യാപിച്ച എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി യു.ഡി.എഫ് രംഗത്തുവന്നു. അഞ്ചിലധികം സീറ്റുകള്‍ നേടാനാകുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. മൂന്നുമുന്നണികളുടെയും രാഷ്ട്രീയ ഭാവി കൂടി നിർണയിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് വിലയിരുത്തപ്പെടുന്നു. നിയസഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രി തുടര്‍ച്ചയായി രണ്ടാം തവണ കേരളം ഭരിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
Post Your Comments