Latest NewsKeralaNews

കൗണ്ടിംഗിന് ശേഷം പി. രാജീവ് ആദ്യം സന്ദര്‍ശിച്ചത് ‘എന്തായാലും ജയിക്കണം എന്ന് കരഞ്ഞു പറഞ്ഞ’ പങ്കി ചേച്ചിയെ

പങ്കി ചേച്ചിക്ക് നൽകിയ വാക്ക് പാലിച്ച് പി രാജീവ്

എറണാകുളം: കളമശ്ശേരിയലെ മിന്നും വിജയത്തിന് ശേഷം എൽ ഡി എഫ് സ്ഥാനാർഥി പി രാജീവൻ പോയത് മണ്ഡലത്തിലെ വോട്ടറായ പങ്കി ചേച്ചിയെ കാണാൻ. വിജയത്തിന് ശേഷം താന്‍ ആദ്യം പോയത് പങ്കി ചേച്ചിയുടെ അടുത്തേക്കാണെന്ന് പി.രാജീവ് തന്നെയാണ് ഫേസ്‌ബുക്കിലൂടെ വിവരം പങ്കുവെച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടക്ക് എന്തായാലും ജയിക്കണം എന്ന് പങ്കി ചേച്ചി പി. രാജീവിനോട് കരഞ്ഞു പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അന്ന് തന്നെ ഉറപ്പായും ജയിക്കും എന്ന് പി.രാജീവ് പങ്കി ചേച്ചിക്ക് വാക്കുകൊടുക്കുകയും ചെയ്തിരുന്നു.

Also Read:പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഇനി മത്സരിക്കാനില്ലെന്ന് പത്മജ വേണുഗോപാല്‍

‘കൗണ്ടിംഗ് സ്റ്റേഷനില്‍ നിന്ന് നേരെ പങ്കി ചേച്ചിയുടെ വീട്ടിലേയ്ക്കാണ് പോയത്. എന്തായാലും ജയിക്കണം എന്ന് കരഞ്ഞു പറഞ്ഞ പങ്കി ചേച്ചി. അവരെ വീട്ടില്‍ ചെന്നു കണ്ടു. സന്തോഷം പങ്കുവെച്ചു,’ പി.രാജീവ് ഫേസ്ബുക്കിലൂടെ പറഞ്ഞു.

കളമശ്ശേരിയിലെ സിറ്റിങ് എം.എല്‍.എ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മകനും മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ വി.ഇ അബ്ദുല്‍ ഗഫൂറിനെ 14,928 വോട്ടുകള്‍ക്കാണ് പി. രാജീവ് പരാജയപ്പെടുത്തിയത്. കളമശ്ശേരിയിൽ ശക്തമായ മത്സരം തന്നെയാണ് ഇരുവരും കാഴ്ച വെച്ചത്.

https://www.facebook.com/prajeev.cpm/posts/4276785692333497

shortlink

Related Articles

Post Your Comments

Related Articles


Back to top button