കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജി ബംഗാൾ വോട്ടെണ്ണലിൽ പാർട്ടിയുടെ വൻ വിജയത്തിന് പിന്നാലെ വീൽചെയർ ഉപേക്ഷിച്ചു. മമതയുടെ വീടിന് സമീപമുള്ള പാർട്ടി ഓഫീസിലേക്ക് നടക്കാൻ അവർ വീൽചെയർ ഉപേക്ഷിക്കുകയായിരുന്നു. ഇലക്ഷൻ പ്രചാരണത്തിനിടെ പരിക്കേറ്റതിനെത്തുടർന്ന് വീൽചെയറിൽ ആയ മമത ആദ്യമായാണ് നടന്നു പോകുന്ന ദൃശ്യങ്ങൾ പുറത്തായത്.
മമത ബാനർജി പാർട്ടി ഓഫീസിലെത്തി തന്റെ അനുയായികൾക്ക് നന്ദി അറിയിക്കുകയും കോവിഡ് -19 കുതിച്ചുചാട്ടത്തിനിടയിൽ വിജയ റാലികൾ നടത്തരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. വീട്ടിലേക്ക് മടങ്ങാൻ ആളുകളോട് ആവശ്യപ്പെട്ട അവർ വൈകിട്ട് ആറിന് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചു.
I would like to thank everyone. I request all to not take out victory processions. I urge everyone to go back to their homes now. I will address the media after 6pm: West Bengal CM Mamata Banerjee pic.twitter.com/N8NfdFfGhK
— ANI (@ANI) May 2, 2021
നന്ദിഗ്രാമിൽ 4-5 പേർ തള്ളിയിട്ടതിനെത്തുടർന്നാണ് തനിക്ക് പരിക്കേറ്റതെന്ന് അവർ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് ആരോപണം പിൻവലിച്ചിരുന്നെങ്കിലും വീൽചെയറിൽ തന്നെയായിരുന്നു ഇത്രയും കാലം.
Post Your Comments