Latest NewsKeralaNews

മുസ്ലീം ലീഗ് ടിക്കറ്റിൽ മത്സരിച്ച ഏക വനിതാ സ്ഥാനാർഥി തോറ്റു

കോഴിക്കോട് : മുസ്ലീം ലീഗ് ടിക്കറ്റിൽ മത്സരിച്ച ഏക വനിതാ സ്ഥാനാർഥി പി കെ നൂര്‍ബിന റഷീദ് പരാജയപ്പെട്ടു. യുഡിഎഫിന്‍റെ സീറ്റിങ്ങ് സീറ്റിലാണ് തോൽവി. എൽഡിഎഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിലാണ് ഇവിടെ വിജയിച്ചത്. യുഡിഎഫിനും മുസ്ലീം ലീഗിനും ശക്തമായ സ്വാധീനമുള്ള മണ്ഡലമായിരുന്നു കോഴിക്കോട് സൗത്ത്. ലീഗ് ദേശീയ ജനറൽ സെക്രട്ടറിയാണ് നൂർബിന റഷീദ്.

Read Also : കോവിഡ് വ്യാപനം : ട്രെയിന്‍ സര്‍വിസുകളിലും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങി റയിൽവേ 

2011 മുതൽ ലീഗ് നേതാവ് എംകെ മുനീർ പ്രതിനിധീകരിച്ച മണ്ഡലമാണ് ഇടതുപക്ഷം പിടിച്ചെടുത്തത്. ഇത്തവണ കൊടുവള്ളി നിയോജക മണ്ഡലത്തിലായിരുന്നു മുനീർ ജനവിധി തേടിയത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ ഐഎൻഎൽ സ്ഥാനാഥി എപി അബ്‌ദുൾ വഹാബിനെ പരാജയപ്പെടുത്തിയാണ് മുനീറിന്‍റെ വിജയം. 49,863 വോട്ടുകളുമായി മുനീർ വിജയമുറപ്പിച്ചപ്പോൾ 43,536 വോട്ടുകളാണ് അബ്‌ദുൾ വഹാബിന് നേടാനായത്.

കോഴിക്കോട് നഗരസഭയിലെ 17 മുതൽ 38വരെ വാർഡുകളും 41-ആം വാർഡുകളും ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമാണ് കോഴിക്കോട് സൗത്ത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ ഇടതുമുന്നണി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button