ഇടുക്കി : നിയമസഭ തെരഞ്ഞെടുപ്പിൽ പിണറായി വിജയന് തുടർ ഭരണം ഉറപ്പായിക്കഴിഞ്ഞു. ഇടുക്കിയിൽ മന്ത്രി എം എം മണിയ്ക്കും റോഷി അഗസ്റ്റിനും പിന്നാലെ ദേവികുളത്ത് എ രാജയും വിജയത്തിലേക്ക്.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്നും മത്സരിച്ച ടി പി രാമകൃഷ്ണൻ വിജയമുറപ്പിച്ചു. വോട്ടെണ്ണൽ അവസാനിക്കുമ്പോൾ 6173 മുകളിൽ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി പി ജയിച്ചത്. കഴിഞ്ഞ തവണ 4000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ടി പിക്ക് ഉണ്ടായിരുന്നത്. യു ഡി എഫിന്റെ സി എച്ച് ഇബ്രാഹിം കുട്ടിയെ ആണ് ടി പി പരാജയപ്പെടുത്തിയത്.
സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുന്നു. 91 സീറ്റുകളിൽ ലീഡ് ഉറപ്പിച്ച് മുന്നേറുകയാണ് എൽ ഡി എഫ്. ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതൽ ഇടതുപക്ഷം കാഴ്ച വെയ്ക്കുന്നത്. ഇതിനിടയിൽ തുടർഭരണം ഉണ്ടാകുമെന്ന സൂചനയാണ് വരുന്നത്. ഇടതിന് എല്ലാ പിന്തുണയും നൽകി നടൻ ബിനീഷ് ബാസ്റ്റിൻ. സി പി എമ്മിന്റെ കൊടിയും പിടിച്ച് തെരഞ്ഞ്ഞെടുപ്പ് ഫലം കാണുന്ന ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
Post Your Comments