Latest NewsKerala

കെ സുരേന്ദ്രൻ രണ്ടിടത്തും പിന്നിൽ

മഞ്ചേശ്വരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ പിന്നിലാണ്. വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്ബോല്‍ എല്‍ഡിഎഫ്-79, യുഡിഎഫ്-58, എന്‍ഡിഎ-3 എന്നിങ്ങനെ മുന്നിലാണ്. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ പിന്നില്‍.

ബേപ്പൂരില്‍ മുഹമ്മദ് റിയാസ്, ചടയമംഗലത്ത് എം എം നസീര്‍, തൃശൂരില്‍ പത്മജ വേണുഗോപാല്‍, കാഞ്ഞിരപ്പള്ളിയില്‍ എല്‍ഡിഎഫിന്റെ ജയരാജ്, കോവളത്ത് എം വിന്‍സെന്റ്, ഉദുമയില്‍ സി എച്ച്‌ കുഞ്ഞമ്ബു, കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്‍, നിലമ്ബൂരില്‍ പി വി അന്‍വര്‍, കോന്നിയില്‍ യു ജനീഷ് കുമാര്‍, ആറന്‍മുളയില്‍ വീണാ ജോര്‍ജ്ജ്, കുണ്ടറയില്‍ പി സി വിഷ്ണുനാഥ്, മഞ്ചേശ്വരത്ത് എ കെ എം അശ്‌റഫ്, തൃക്കരിപ്പൂരില്‍ എം രാജഗോപാലന്‍, ബത്തേരിയില്‍ ഐസി ബാലകൃഷ്ണന്‍, എലത്തൂരില്‍ എ കെ ശശീന്ദ്രന്‍, ഉടുമ്പൻ  ചോലയില്‍ എം എം മണി, ഹരിപ്പാട് രമേശ് ചെന്നിത്തലഎന്നിവര്‍ മുന്നിലാണ്.

പാലായില്‍ ജോസ് കെ മാണി, കടുത്തുരുത്തി മോന്‍സ് ജോസഫ്, തൊടുപുഴയില്‍ പി ജെ ജോസഫ്, പൂഞ്ഞാറില്‍ പി സി ജോര്‍ജ്ജ്, മണ്ണാര്‍ക്കാട് സുരേഷ് രാജ്, ഇരിക്കൂറില്‍ സോണി സെബാസ്റ്റിയന്‍, ഇടുക്കിയില്‍ റോഷ് അഗസ്റ്റിന്‍, കായംകുളത്ത് യു പ്രതിഭ, കോഴിക്കോട് സൗത്ത് അഹമ്മദ് ദേവര്‍കോവില്‍, അഴീക്കോട് കെ വി സുമേഷ്, കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുല്ല, പാലക്കാട് ഷാഫി പറമ്പിൽ , കെ എം ഷാജി, തിരൂരങ്ങാടിയില്‍ കെ പി എ മജീദ്, വടകരയില്‍ കെ കെ രമ, പൊന്നാനിയില്‍ പി നന്ദകുമാര്‍, പാലക്കാട് ഇ ശ്രീധരന്‍,കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല, തൃത്താലയില്‍ എം ബി രാജേഷ്, എറ്റുമാനൂരില്‍ ലതികാ സുഭാഷ്, തൃപ്പൂണിത്തറയില്‍ കെ ബാബു, പിറവത്ത് അനൂപ് ജേക്കബ്‌ എന്നിവര്‍ മുന്നിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button