അഹമ്മദാബാദ് : കഠിനമായ വയറുവേദനയെത്തുടര്‍ന്ന് പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ കെ.എല്‍.രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്യൂട്ട് അപ്പെന്‍ഡിസൈറ്റിസ് സ്ഥിരീകരിച്ച താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് പഞ്ചാബ് കിംഗ്സ് അറിയിച്ചു. ശസ്ത്രക്രിയക്ക് വിധേയനാകുന്ന താരത്തിനു കുറച്ച് മത്സരങ്ങള്‍ നഷ്ടമാകും.
ഏഴു മത്സരങ്ങളില്‍ 331 റണ്‍സുമായി ഓറഞ്ച് ക്യാപ്പ് പോരാട്ടക്കാരില്‍ മുന്നിലാണ് രാഹുല്‍. ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കെയാണ് രാഹുലിന് പിന്‍വാങ്ങേണ്ടി വരുന്നത്. പ്ലേ യോഫ് സ്വപ്നം കാണുന്ന പഞ്ചാബിനു ഇത് വന്‍ തിരിച്ചടിയാണ്.
ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ നേരിടാനിരിക്കെയാണ് പഞ്ചാബിന് തിരിച്ചടിയേറ്റത്. രാഹുലിന്റെ അസാന്നിധ്യത്തില്‍ മായങ്ക് അഗര്‍വാള്‍ ടീമിനെ നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments