KeralaLatest NewsNews

ഇതൊരു തോല്‍വിയല്ല, വിജയത്തിന്റെ തുടക്കമാണെന്ന് ഫിറോസ് കുന്നംപറമ്പില്‍

തവനൂരിലെ ജനതയ്ക്ക് നന്ദി പറഞ്ഞ് യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പില്‍. തവന്നൂരിലേത് തോല്‍വിയല്ല വിജയത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം…………………………

തവനൂരിലെ എൻറെ പ്രിയപ്പെട്ടവരെ
നിങ്ങളുടെ സ്നേഹത്തിനും,ചേർത്ത് പിടിക്കലിനും ഒരായിരം നന്ദി…………..
LDF തരംഗം ആഞ്ഞു വീശിയിട്ടും 17000 ൽ കൂടുതൽ വോട്ടിന് ഈസിയായി ജയിച്ച് പോയിരുന്ന LDF സ്ഥാനാർത്ഥിയെ ഈ തുച്ഛമായ ലീഡിന് പിടിച്ച് കെട്ടിയ എൻറെ സഹപ്രവർത്തകർക്ക്
ഇതൊരു തോൽവിയല്ല വിജയത്തിൻറെ തുടക്കമാണ് നമ്മൾ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button