KeralaNattuvarthaLatest NewsNews

വിശ്വാസികളുടെ വികാരം വൃണപ്പെടുത്തി തുടർഭരണം ആഘോഷിക്കൽ; സി.പി.എം പ്രവർത്തകയ്‌ക്കെതിരെ പ്രതിഷേധം ശക്തം

അരിവാൾ ചുറ്റിക ആലേഖനം ചെയ്ത ചെങ്കൊടിക്ക് താഴെ അയ്യപ്പന്‍ ഇരിക്കുന്ന രീതിലാണ് ചിത്രം വരച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പിണറായി സര്‍ക്കാര്‍ തുടര്‍ഭരണം ഉറപ്പാക്കിയതിന് പിന്നാലെ വിശ്വാസികൾക്ക് നേരെ സി.പി.എം പ്രവർത്തകയുടെ പ്രകോപനം. ശബരിമല അയ്യപ്പനെ വികലമായി ചിത്രീകരിച്ച്‌ സി.പി.എം പ്രവര്‍ത്തകയും ചിത്രകാരിയുമായി ദുര്‍ഗ മാലതി. ഫേസ്ബുക്കിലൂടെയാണ് ‘ധർമവിജയം’ എന്ന തലക്കെട്ടിൽ അയ്യപ്പ ഭക്തരെയും വിശ്വാസികളെയും അപമാനിക്കുന്ന രീതിയിലുള്ള ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

അരിവാൾ ചുറ്റിക ആലേഖനം ചെയ്ത ചെങ്കൊടിക്ക് താഴെ അയ്യപ്പന്‍ ഇരിക്കുന്ന രീതിലാണ് ചിത്രം വരച്ചിരിക്കുന്നത്. ശബരിമലയ്ക്ക് പോകുന്ന വരെയും പീഠത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇതിനു മുകളിലായാണ് അയ്യപ്പനെ വികലമായി വരച്ചു ചേർത്തിരിക്കുന്നത്. നിരവധി സി.പി.എം അനുകൂല പ്രൊഫൈലുകളിൽ നിന്നും ദുർഗയെ അനുകൂലിച്ച് കമന്റുകൾ വരുന്നുണ്ട്. അതേസമയം വിശ്വാസികളും, അയ്യപ്പ ഭക്തന്മാരും ചിത്രത്തെ വിമർശിക്കുന്നുമുണ്ട്.

സമൂഹത്തിന്റെ വിവിധ തലത്തിലുള്ളവർ ചിത്രത്തെയും ചിത്രകാരിയേയും വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. വിശ്വാസികളോടുള്ള സി.പി.എമ്മിന്റെ നിലപാടാണ് സർക്കാർ തുടർ ഭരണം നേടിയ ദിവസം തന്നെ പ്രവർത്തകയുടെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നാണ് പ്രധാന വിമർശനം. ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതിൽ നേരത്തെ തന്നെ കുപ്രസിദ്ധയാണ് ദുർഗ. നേരത്തെ ശിവനെ അപമാനിക്കുന്ന രീതിയിലുള്ള ചിത്രം വരച്ച്‌ ഇവർ വിവാദത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button