മുംബൈ : അമ്മയുടെ മൃതദേഹത്തിനടുത്ത് യാതൊരു ഭക്ഷണവുമില്ലാതെ രണ്ട് ദിവസത്തോളം കിടന്ന് പിഞ്ച് കുഞ്ഞ്. 18 മാസം മാത്രം പ്രായമായ ആണ്‍കുഞ്ഞാണ് രണ്ട് ദിവസത്തോളം വെള്ളമോ ഭക്ഷണമോ കിട്ടാതെ അമ്മയുടെ മൃതദേഹത്തിനടുത്ത് കിടന്നത്.
പൂനെയിലെ പിംപ്രി ചിഞ്ച് വാഡിലാണ് സംഭവം നടന്നത് . കോവിഡ് ഭയന്ന് ആരും ഈ കുടുംബത്തെ സഹായിക്കാന്‍ പോലും വന്നില്ല. ഇതോടെ വനിതാ പോലീസ് എത്തിയാണ് കുട്ടിക്ക് ഭക്ഷണം നല്‍കിയത്. അമ്മയും കുഞ്ഞുമടങ്ങിയ കുടുംബം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഇവരുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പുറത്തേക്ക് വന്നതോടെയാണ് വീട്ടുടമ ഇക്കാര്യം പോലീസിനെ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് പോലീസ് വീടിന്റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറിയത്. അമ്മയുടെ മൃതദേഹം തുടര്‍ന്നാണ് കണ്ടെത്തിയത്. സമീപത്ത് തന്നെ കുഞ്ഞുമുണ്ടായിരുന്നു. ശനിയാഴ്ച്ച ഇവര്‍ മരിച്ചിട്ടുണ്ടാവുമെന്നാണ് നിഗമനം.
Read Also : പത്തനംതിട്ട ജില്ലയിൽ ഓക്‌സിജൻ വിതരണം വീണ്ടും പ്രതിസന്ധിയിൽ
ഇവിടെയുള്ള അയല്‍ക്കാര്‍ ഈ കുട്ടിയെ തൊടാന്‍ പോലും തയ്യാറായില്ല. പോലീസ് കോണ്‍സ്റ്റബിള്‍മാരായ സുശീല ഗബ്ബലെ, രേഖാ വാസെ എന്നിവര്‍ ചേര്‍ന്നാണ് കുഞ്ഞിന് ആഹാരം അടക്കം നല്‍കിയത്. എനിക്ക് ആറ് വയസ്സും എട്ട് വയസ്സും പ്രായമായ രണ്ട് കുട്ടികളുണ്ട്. ആ കുട്ടിയെ കണ്ടപ്പോള്‍ എനിക്ക് സ്വന്തം കുട്ടിയെ പോലെയാണ് തോന്നിയത്. വളരെ വേഗം ആ കുട്ടി പാല്‍ കുടിച്ചു. വിശന്നിരിക്കുകയായിരുന്നു ആ പാവമെന്നും വനിതാ പോലീസ് സുശീല ഗബ്ബലെ പറഞ്ഞു.
കുട്ടിയെ ഡോക്ടറെ കാണിച്ചതായും പോലീസ് പറഞ്ഞു. കുട്ടിക്ക് ഭക്ഷണം അത്യാവശ്യമാണെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിശ്രമവും ആവശ്യമാണ്. ബിസ്‌കറ്റും വെള്ളവുമാണ് കുട്ടിക്ക് നല്‍കിയത്. കുട്ടിക്ക് കൊവിഡ് ടെസ്റ്റും നടത്തിയതായി വനിതാ പോലീസ് പറഞ്ഞു. ഈ ടെസ്റ്റ് നെഗറ്റീവാണ്. സര്‍ക്കാര്‍ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് കുട്ടിയെ മാറ്റിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Post Your Comments