ന്യൂഡൽഹി: തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ തീരുമാനം.
Read Also: വടക്കാഞ്ചേരിയിൽ യുഡിഎഫിന് തിരിച്ചടി; എൽഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളി വിജയിച്ചു
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. വിജയാഘോഷങ്ങൾക്കും റോഡ് ഷോകൾക്കും റാലികൾക്കും വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.
രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഇന്ന് വോട്ടെണ്ണൽ നടത്തുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നിയമം ലംഘിച്ചുള്ള കൂടിച്ചേരലുകൾ നടന്നാൽ അത്തരം ഓരോ സംഭവങ്ങളിലും എഫ്ഐആർ തയ്യാറാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അസം, ബംഗാൾ, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്.
Read Also: കേരളത്തിലെ എല്ലാ ദൈവങ്ങളും മതേതരവാദികളാണെന്ന് ഈ തെരഞ്ഞെടുപ്പോടെ മനസിലാകും: മിഥുന് മാനുവല്‍ തോമസ്
Post Your Comments