COVID 19KeralaLatest NewsIndiaNews

കേരളത്തിൽ 18 വയസിന് മുകളിൽ ഉള്ളവരുടെ വാക്സിനേഷൻ ഇന്ന് തുടങ്ങില്ല

ന്യൂഡൽഹി : രാജ്യത്ത് 18 മുതൽ 44 വയസ്സ് വരെയുള്ളവർക്കായുള്ള വാക്സീൻ വിതരണം ഇന്ന് തുടങ്ങും. എന്നാൽ എന്നാൽ ആവശ്യത്തിന് വാക്സീൻ ഇല്ലാത്തതിനാൽ നിരവധി സംസ്ഥാനങ്ങൾ വാക്സീൻ വിതരണം ഇന്ന് തുടങ്ങാൻ കഴിയില്ലെന്ന നിലപാട് അറിയിച്ചിട്ടുണ്ട്.

Read Also : റഷ്യൻ നിർമ്മിത വാക്‌സിനായ സ്പുട്‌നിക് v ഇന്ന് ഇന്ത്യയിലെത്തും

ദില്ലി , ബീഹാർ, ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, അടക്കമുള്ള സംസ്ഥാനങ്ങളാണ് വാക്സിൻ വിതരണം തുടങ്ങാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചത്. മഹാരാഷ്ട്രയിൽ പരിമിതമായ വാക്സീൻ ആണ് ഉള്ളതെങ്കിലും വാക്സിനേഷൻ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

കേരളത്തിൽ 18 വയസിന് മുകളിൽ ഉള്ളവരുടെ വാക്സിനേഷൻ ഇന്ന് തുടങ്ങില്ല. സർക്കാർ, സ്വകാര്യ മേഖലകളിൽ വാക്സീൻ എത്താത്തതും മാർഗ നിർദേശങ്ങൾ വരാത്തതും ആണ് കാരണം. അതേ സമയം 45, 60 വയസിന് മേൽ പ്രായം ഉള്ളവരുടെയും രണ്ടാം ഡോസ് എടുക്കേണ്ടവരുടെയും വാക്സിനേഷൻ തിരുവനന്തപുരം ജില്ലയിൽ ഒഴികെ മറ്റിടങ്ങളിൽ തുടരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button