COVID 19Latest NewsIndiaNews

റഷ്യൻ നിർമ്മിത വാക്‌സിനായ സ്പുട്‌നിക് v ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡൽഹി : റഷ്യൻ നിർമ്മിത വാക്‌സിനായ സ്പുട്‌നിക് v വാക്‌സിൻ ഇന്ന് രാജ്യത്തെത്തും. 18 വയസിന് മുകളിൽ പ്രയാമുള്ളവർക്ക് വാക്‌സിൻ വിതരണം ആരംഭിക്കുന്ന ദിവസമാണ് കൂടുതൽ വാക്‌സിനുകൾ രാജ്യത്തെത്തുന്നത്. റഷ്യയിലെ ഗമലേയ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എപിഡമോളജി ആന്റ് മൈക്രോബയോളജിയാണ് വാക്‌സിൻ വികസിപ്പിച്ചത്.

Read Also : കോവിഡ് വ്യാപനം : കോവിഡ് കെയർ സെന്ററുകളായി മാറി കൂടുതൽ ക്ഷേത്രങ്ങൾ

സ്പുട്‌നിക് v വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഡിസിജിഐ നൽകിയിരുന്നു. ഡോ. റെഡ്ഡീസ് ലബോറട്ടറിയ്ക്കാണ് ഇത് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യാനുള്ള അനുമതി നൽകിയിരിക്കുന്നത്. രാജ്യത്ത് വാക്‌സിൻ ക്ഷാമമുണ്ടെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ വാക്‌സിനുകൾ രാജ്യത്തെത്തിക്കാനുള്ള നീക്കം നടന്നത്.

നിലവിൽ രാജ്യത്ത് രണ്ട് വാക്‌സിനുകളാണ് ഉപയോഗിക്കുന്നത്. ഭാരത് ബയോട്ടെക് നിർമ്മിച്ച കൊവാക്‌സിനും സെറം ഇൻസ്റ്റിറ്റിയൂട്ട് നിർമ്മിച്ച കൊവിഷീൽഡിനുമാണ് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button