COVID 19USALatest NewsIndiaNewsInternational

‘കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷം; രാജ്യം എത്രയും പെട്ടന്ന്​ അടച്ചിടണം’; ഡോ. ആൻറണി ഫൗചി

ഇന്ത്യയിലെ ആളുകൾക്ക് ഇപ്പോൾ ആവശ്യം ആശുപത്രികളും പരിപാലനവുമാണ്

ഡൽഹി: ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ വ്യാപനം നിയന്ത്രണാതീതമാകുന്ന സാഹചര്യത്തിൽ രാജ്യം എത്രയും പെട്ടന്ന്​ അടച്ചിടണമെന്ന്​ അമേരിക്കൻ ആരോഗ്യ വിദഗ്​ധൻ ഡോ. ആൻറണി എസ്​. ഫൗചി. അടിയന്തരമായി അടച്ചുപൂട്ടുകയാണെങ്കിൽ ഏതാനും ആഴ്​ച്ചകൾക്കുള്ളിൽ ഇന്ത്യയിലെ അതി തീവ്രവ്യാപനം നിയന്ത്രിക്കാൻ സാധിക്കുമെന്നും ബുദ്ധിമുട്ടേറിയ ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്നും​ നിർണായകമായ നടപടികൾ കൈക്കൊള്ളാനുള്ള ഒരു വഴി തെളിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്​സ്​പ്രസിന്​ അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ തീരുമാനമെടുക്കേണ്ടത്​ രണ്ടാഴ്ചക്കുള്ളിൽ ചെയ്യാവുന്ന ഇടക്കാല നടപടികളെ കുറിച്ചാണെന്നും അത്​ പല ഘട്ടങ്ങളിലായി ചെയ്യണമെന്നും അദ്ദേഹം വ്യക്​തമാക്കി. ആളുകൾക്ക്​ വാക്സിനേഷൻ നൽകുന്നത്​ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്​. എന്നാൽ, ഓക്സിജനും ആശുപത്രികളിൽ പ്രവേശനവും വൈദ്യസഹായവും ആവശ്യമുള്ള ആളുകളുടെ പ്രശ്നം ഉടനടി പരിഹരിക്കാൻ അതിനാകില്ല. ഇവിടെ ശത്രി വൈറസാണ്​. ആ ശത്രു എവിടെയാണെന്ന്​ എന്ന്​ നിങ്ങൾക്ക്​ അറിയാം. അതുകൊണ്ട്​ ഇതൊരു യുദ്ധമാണെന്ന്​ കരുതി പ്രവർത്തിക്കുക. വാക്​സിൻ വിതരണമടക്കമുള്ള ആവശ്യങ്ങൾക്ക്​ സൈന്യത്തിന്റെ സഹായം തേടുന്നത്​ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ചൈന കോവിഡ് പ്രതിസന്ധി നേരിട്ടപ്പോൾ ചെയ്​ത കാര്യങ്ങളാണ് ഇന്ത്യയ്​ക്ക്​ ഏറെ പ്രധാനപ്പെട്ടതായി എനിക്ക്​ തോന്നുന്നത്​. ഏതാനും ദിവസങ്ങളും ആഴ്ചകളും മാത്രമെടുത്ത് ആളുകളെ പരിപാലിക്കുന്നതിനായി ചൈന​ അടിയന്തിര യൂണിറ്റുകൾ നിർമ്മിച്ചു. അവ ആശുപത്രികളായി പ്രവർത്തിക്കുകയും ചെയ്​തു. എല്ലാവരേയും അത്ഭുതപ്പെടുത്തിയ ഒരു നേട്ടമായിരുന്നു അത്. ടെലിവിഷനിൽ കാണുന്ന വാർത്തകളിൽ നിന്നും ഞാൻ മനസിലാക്കുന്നത്, ഇന്ത്യയിലെ ആളുകൾക്ക് ഇപ്പോൾ ആവശ്യം ആശുപത്രികളും പരിപാലനവുമാണ്’. -ഫൗചി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button