പാലക്കാട്: തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെന്ന വ്യാജേന ലക്ഷങ്ങൾ കവർന്ന കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. ദേശീയ പാതയിൽ വച്ച് 94 ലക്ഷം രൂപ കവർന്ന കേസിലെ പ്രതികളാണ് പിടിയിലായത്. തൃശൂർ സ്വദേശി പ്രദീപ്, കായംകുളം സ്വദേശി അമൽകേശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Read Also: കോവിഡ് വ്യാപനം; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ഈ രാജ്യവും
മാർച്ച് 22 നായിരുന്നു സംഭവം. ഇന്നോവ കാറിൽ ഇലക്ഷൻ അർജന്റ് എന്ന സ്റ്റിക്കർ പതിച്ച് എത്തിയാണ് ഒരു സംഘം കവർച്ച നടത്തിയത്. തമിഴ്നാട്ടിൽ നിന്നും പച്ചക്കറിയുമായി മൂവാറ്റുപുഴയിലേക്ക് വന്ന ലോറിയിൽ നിന്നാണ് സംഘം പണം കവർന്നത്. ലോറി തടഞ്ഞ ശേഷം ജീവനക്കാരെ ചോദ്യം ചെയ്യാനെന്ന മട്ടിൽ പണം കവർന്ന് സംഘം കടന്നു കളയുകയായിരുന്നു.
കോയമ്പത്തൂരിൽ നിന്നും പച്ചക്കറി ലോറിയിൽ പണം വരാറുണ്ടെന്ന് പച്ചക്കറി കച്ചവടം നടത്തുന്ന പ്രദീപിന് അറിയാമായിരുന്നു. ഈ വിവരം ഉപയോഗപ്പെടുത്തിയാണ് സംഘം പണം തട്ടാൻ പദ്ധതിയിട്ടത്. കള്ളപ്പണമാണെങ്കിൽ കേസുണ്ടാകില്ലെന്ന ധാരണയിലായിരുന്നു പ്രതികൾ. എന്നാൽ പണം നഷ്ടപ്പെട്ട വിവരം മണിക്കൂറുകൾക്കകം വാഹന ഉടമ പോലീസിനോട് പറയുകയും സ്വർണം വിറ്റ പണമാണെന്നുള്ളതിന് തെളിവ് ഹാജരാക്കുകയും ചെയ്തു. ഇതോടെയാണ് പ്രതികൾ വെട്ടിലായത്.
Read Also: സംസ്ഥാനത്ത് ഇന്ന് മുതൽ ഒരാഴ്ച്ച കർശന നിയന്ത്രണങ്ങൾ
Post Your Comments