കേരളത്തില്‍ ചൂട് വര്‍ദ്ധിച്ച് വരികയാണ്. ചൂടില്‍ നിന്നും സ്വയം രക്ഷനേടേണ്ടത് അത്യാവശ്യമാണ്. അമിതമായി ചൂട് ഏല്‍ക്കുന്നത് നിര്‍ജ്ജലീകരണത്തിനും, സൂര്യതാപത്തിനും, സൂര്യഘാതത്തിനും ഒക്കെ കാരണമാകും. ഈ പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളെ സ്വയം രക്ഷിക്കാന്‍ ചെയേണ്ടതെന്തൊക്കെ?
ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക
ചൂടും വെയിലുമുള്ള ദിവസങ്ങളില്‍ നേര്‍ത്ത ഇളം നിറത്തിലുള്ള ലൂസ് വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുക. കടുത്ത നിറങ്ങള്‍ ചൂട് കൂടുതല്‍ ആഗീകരിക്കുകയും ഇത് വഴി ശരീരത്തില്‍ ഏല്‍ക്കുന്ന ചൂടിന്റെ അളവ് വര്‍ദ്ധിക്കുകയും ചെയ്യും. മാത്രമല്ല ഇറുകിയ വസ്ത്രങ്ങള്‍ വിയര്‍ക്കുന്നതിന്റെ അളവ് കുറയ്ക്കുകയും ശരീരത്തിന് ചൂട് പുറത്ത് കളയാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യും.
നിര്‍ജ്ജലീകരണം തടയുക
ചൂട് കാലത്ത് വിയര്‍ക്കുന്നതിന്റെ അളവ് വളരെ കൂടുതലാണ്. അതിനാല്‍ തന്നെ നിര്‍ജ്ജലീകരണം (Dehydration) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഒരുപാട് വെള്ളം കുടിയ്ക്കാനും ജലത്തിന്റെ അളവ് ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങള്‍ കഴിക്കാനും ജ്യൂസ് കുടിയ്ക്കാനും ശ്രദ്ധിക്കണം. അത്‌പോലെ കാപ്പിയും ചായയും ഒഴിവാക്കുന്നത് ഉത്തമമാണ്.
ധാരാളം പഴവും പച്ചക്കറികളും കഴിക്കുക
എരിവുള്ള ഭക്ഷണങ്ങളും ജങ്ക് ഫുഡുകളും ഒഴിവാക്കി ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ചൂട് കുറയ്ക്കാനും നിര്‍ജ്ജലീകരണം തടയാനും സഹായിക്കും.
Post Your Comments