അഹമ്മദാബാദ് : ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബറൂച്ചിലെ വെൽഫെയർ ആശുപത്രിയിലാണ് പുലർച്ചെ ഒരു മണിയോടെ തീപിടുത്തമുണ്ടായത്. 18 ഓളം പേർ തീപിടുത്തത്തിൽ മരിച്ചു.
അപകടത്തിൽ പതിനാറോളം കോവിഡ് രോഗികളും 2 നഴ്‌സുമാരും മരിച്ചു എന്നാണ് വിവരം. 70 ഓളം രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. തീപിടുത്തമുണ്ടായി നിമിഷങ്ങൾക്കകം ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തുടർന്ന് 50 ഓളം രോഗികളെ സമീപത്തുള്ള മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു.
Read Also : ശ്മശാനങ്ങളിൽ ടോക്കൺ സംവിധാനം ; കനലണയാതെ ഡൽഹി ദുരന്തമുഖത്ത്
അതേസമയം, മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. 4 ലക്ഷം രൂപയാകും മരിച്ച രോഗികളുടെ അടുത്ത കുടുംബാംഗങ്ങൾക്ക് നൽകുക. എന്നാൽ അപകടമുണ്ടായതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments