Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
COVID 19KeralaLatest NewsNewsIndia

കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം അതിജീവിക്കാൻ ലോക്ക്ഡൗൺ വേണം; എയിംസ് മേധാവി

ടെസ്റ്റ് പോസിറ്റിവിറ്റി 10 ൽ കൂടിയ മേഖലകളിൽ, കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ രീതിയിൽ കടുത്ത ലോക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം

ഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം അതിജീവിക്കാൻ കടുത്ത ലോക്ക്ഡൗൺ ആവശ്യമാണെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. രോഗബാധിതരാകുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാനിന്നും, ഇത്തരമൊരു വ്യാപനത്തെ കൈകാര്യം ചെയ്യാൻ ലോകത്തെ ഒരു ആരോഗ്യ സംവിധാനത്തിനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കടുത്ത നിയന്ത്രണങ്ങളോ ലോക്ക്ഡൗണോ ആണ് പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടെസ്റ്റ് പോസിറ്റിവിറ്റി 10 ൽ കൂടിയ മേഖലകളിൽ, കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ രീതിയിൽ കടുത്ത ലോക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും, സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല കർഫ്യൂ, വാരാന്ത്യ ലോക്ക്ഡൗൺ തുടങ്ങിയവ ഫലപ്രദമല്ലെന്നാണ് തെളിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ തരംഗത്തിൽ ഉയർച്ച മന്ദഗതിയിലായിന്നെങ്കിൽ രണ്ടാമത്തെ തരംഗത്തിൽ ഇത് ഒരു റോക്കറ്റ് പോലെയാണെന്നും, ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ പോലും അപര്യാപ്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസുകൾ വർദ്ധിച്ചതാണ് മരുന്നുകൾക്കും, ഓക്സിജനും ക്ഷാമം സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button