സ്വിമ്മിങ് പൂളിൽ അനായാസം നീന്തുന്ന ഒരു കുഞ്ഞ്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലെ ദൃശ്യങ്ങളാണിത്. ഒരു നീന്തൽ പരിശീലന കേന്ദ്രത്തിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. രണ്ടോ മൂന്നോ വയസ് മാത്രം പ്രായമുള്ള ഒരു കുഞ്ഞാണ് വീഡിയോയിൽ ഉള്ളത്.
ഭയമോ ആശങ്കയോ ഇല്ലാതെ വെള്ളത്തിൽ നീന്തി കളിക്കുകയാണ് ഈ പിഞ്ചു പൈതൽ. കുരുന്നിനെ സ്വിമ്മിങ് പൂളിലേയ്ക്ക് എടുത്ത് എറിയുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. വെള്ളത്തിൽ വീണ ശേഷം നിഷ്പ്രയാസം കുഞ്ഞ് നീന്താൻ ആരംഭിച്ചു. പൂളിനുള്ളിലെ വേലിക്കുള്ളിലൂടെ കമ്പികളിൽ പിടിച്ച് സൂക്ഷമതയോടെ കുഞ്ഞ് കയറുന്നതും ഇറങ്ങുന്നതുമെല്ലാം വീഡിയോയിൽ കാണാം.
നിരവധി പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞത്. അവിശ്വസനീയമായ കാഴ്ച എന്നാണ് പലരും വീഡിയോയെ വിശേഷിപ്പിക്കുന്നത്. ഇത്ര ചെറുപ്പത്തിൽ ഇത്രയും മികച്ച നീന്തൽ പരിശീലനം നൽകിയതിന് പിന്നിൽ ആരാണെന്നും ചിലർ ചോദിക്കുന്നുണ്ട്. കുഞ്ഞിനെയും പരീശീലനം നൽകിയ വ്യക്തിയെയും അഭിനന്ദിക്കുന്നവരുമുണ്ട്. എന്തായാലും ചെറിയ സമയത്തിനുള്ളിൽ തന്നെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞുവെന്നതിന് സംശയമില്ല.
https://www.facebook.com/240065009756800/videos/288353782786715
Post Your Comments