ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,02,351 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിനൊപ്പം രാജ്യത്തു തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് മരണം 3500 കവിഞ്ഞു.
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം അടുത്തയാഴ്ചയോടെ പാരമ്യത്തിലെത്തുമെന്ന് കേന്ദ്രസർക്കാർ ഉപദേഷ്ടാവ് അഭിപ്രായപെട്ടു. രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് വിദേശരാജ്യങ്ങളിലുള്ള ആരോഗ്യവിദഗ്ധർ പോലും അഭിപ്രായപ്പെടുന്നുണ്ട്. മഹാരാഷ്ട്ര, കേരളം, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്ലെല്ലാം കോവിഡ് അതിവ്യാപനത്തിലാണ്. എല്ലായിടത്തും പ്രതിദിന രോഗികളെ കുറയ്ക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തെ ഗൗരവത്തോടെയാണ് കേന്ദ്രം എടുക്കുന്നത്.
Also Read:തിരുവനന്തപുരത്ത് വാക്‌സിൻ വിതരണം നിർത്തി വച്ചു
ജൂലൈ അല്ലെങ്കിൽ ആഗസ്റ്റ് വരെ രാജ്യത്തെ കോവിഡ് ബാധ ഇതുപോലെ തുടരാം. അതിന് ശേഷം രോഗബാധയിൽ കുറവുണ്ടാകും. ഇനിയൊരു ആറ് മുതൽ എട്ട് ആഴ്ച വരെ കോവിഡിനെതിരെ പോരാട്ടം നടത്തേണ്ടി വരും. കോവിഡ് പ്രതിരോധത്തിന് ദീർഘകാലത്തേക്കുള്ള പോംവഴികളല്ല ഇപ്പോൾ ആവശ്യമെന്നും വിദഗ്ധർ പറയുന്നു.
Post Your Comments