Latest NewsNewsIndia

കോവിഡ് ബാധിച്ച് മരിച്ചയാളുടെ പോക്കറ്റടിച്ച് ആശുപത്രി ജീവനക്കാര്‍; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ശ്രീ ഗണേഷ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം ഉണ്ടായത്

മുംബൈ: മരിച്ച കോവിഡ് രോഗിയുടെ പോക്കറ്റടിച്ച് ആശുപത്രി ജീവനക്കാര്‍. മഹാഷ്ട്രയിലെ ധുലെയിലുള്ള ശ്രീ ഗണേഷ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Also Read: കോവിഡിനെതിരെ പ്രതിരോധക്കോട്ട തീർത്ത് രാജ്യം; വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 15.5 കോടിയോട് അടുക്കുന്നു

ആശുപത്രിയിലെ ജീവനക്കാരായ നാല് യുവാക്കള്‍ ചേര്‍ന്നാണ് കോവിഡ് ബാധിച്ച് മരിച്ചയാളുടെ പണം അപഹരിച്ചത്. 35,000 രൂപയാണ് ഇവര്‍ മോഷ്ടിച്ചതെന്നാണ് വിവരം. ആശുപത്രിയിലെ സിസിടിവിയില്‍ മേഷണത്തിന്റെ ദൃശ്യങ്ങള്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്. നിലത്ത് വെച്ചിരുന്ന മൃതദേഹം നാല് പേര്‍ ചേര്‍ന്ന് സ്ട്രക്ച്ചറിലേയ്ക്ക് കയറ്റിവെച്ച ശേഷമാണ് മോഷണം നടത്തിയത്.

സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ പോയി ഡോര്‍ അടച്ചതിന് ശേഷം മറ്റുള്ളവര്‍ ചേര്‍ന്ന് മരിച്ചയാളുടെ പോക്കറ്റില്‍ നിന്നും പേഴ്‌സ് എടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ മഹാരാഷ്ട്ര പോലീസ് സംഭവത്തില്‍ ഇടപെട്ടു. മോഷണം നടത്തിയ നാല് ആശുപത്രി ജീവനക്കാര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button