ന്യൂഡല്‍ഹി: ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ രാഷ്‌ട്രീയം പാടില്ലെന്നു ഡല്‍ഹി സര്‍ക്കാരിനോടു സുപ്രീം കോടതി. കേന്ദ്രസര്‍ക്കാരുമായി സഹകരിക്കണമെന്നും കോടതി നര്‍ദേശിച്ചു. രാജ്യതലസ്‌ഥാനമായ ഡല്‍ഹിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനു പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്‌തമാക്കി. അതേസമയം പ്രതിസന്ധിയുടെ ആഘാതം കുറയ്‌ക്കാനായി സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ ചെയ്യുന്ന ജോലിയെ കോടതി അഭിനന്ദിച്ചു.
തുടർന്ന് പ്രതിസന്ധി മറികടക്കാനായി എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഉറപ്പുനല്‍കി. സംസ്‌ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാനാണുകേന്ദ്രം ശ്രമിക്കുന്നതെന്നും ഇതിൽ യാതൊരു വിവേചനവുമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്‌ഥനായ സുമിത് ദാവ്‌റ കോടതിയെ അറിയിച്ചു. അതേസമയം ഡൽഹിയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി എംഎൽഎ ഷോയിബ് ഇഖ്ബാൽ രംഗത്തെത്തി.
ഹൈക്കോടതിയോടാണ് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെ സ്ഥിതി ദുഖിപ്പിക്കുന്നതാണ്. രോഗികൾക്ക് ഓക്സിജനോ മരുന്നുകളോ ലഭിക്കുന്നില്ല. കോവിഡ് ബാധിച്ച തന്റെ സുഹൃത്ത് ഓക്സിജനോ വെന്റിലേറ്ററോ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്.
അദ്ദേഹത്തിന് ആവശ്യമുള്ള റെംഡെസിവിർ എവിടെ നിന്നാണ് വാങ്ങേണ്ടത് എന്ന് അറിയില്ല.സർക്കാരും ഞങ്ങളെ പിന്തുണയ്ക്കുന്നില്ല. ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തില്‍ ആരെയും സഹായിക്കാന്‍ കഴിയാത്തതില്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ അതിയായ ലജ്ജ തോന്നുന്നു. ആവശ്യമായ സഹായം നല്കാന് സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും ഷോയിബ് ഇഖ്ബാല്‍ പറഞ്ഞു.
Post Your Comments