ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഈപ്രായത്തിനിടയിലുള്ളവര്‍ക്ക് പ്രതീകാത്മകമായി ഒരു സെന്ററില്‍ മാത്രം കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചതിന്റെ ദു:ഖം താങ്ങാനാകാതെ ഭാര്യ ജീവനൊടുക്കി
‘4.5 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ലഭിച്ചു. അത് തിങ്കളാഴ്ച മുതല്‍ എല്ലാ ജില്ലകളിലും വിതരണം ചെയ്യും. രജിസ്റ്റര്‍ ചെയ്തവര്‍ മാത്രമേ വാക്‌സിനെടുക്കാന്‍ വരാന്‍ പാടുള്ളുവെന്നും’ അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും കെജരിവാള്‍ അറിയിച്ചു. പ്രതിദിനം 976 ടണ്‍ ഓക്‌സിജന്‍ വേണമെന്ന് ഞങ്ങള്‍ കോടതിയോടും കേന്ദ്രത്തോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 490 ടണ്‍ ഓക്‌സിജന്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
Post Your Comments