COVID 19KeralaLatest NewsNews

തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന വാർത്തയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സത്യപ്രതിജ്ഞക്ക് പൊതുഭരണവിഭാഗത്തോട് നിര്‍ദ്ദേശിച്ചെന്ന വാര്‍ത്തയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആ വാർത്ത ഭാവനാ സമ്പന്നരുടെ സൃഷ്ടിയെന്നു മുഖ്യമന്ത്രി പറഞ്ഞു.

Read Also :  ചാന്ദ്‌നി ചൗക്കിലെ ഗുരുദ്വാരയില്‍ പ്രാര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി 

നിങ്ങളുടെ ഇടയില്‍ ധാരാളം ഭാവനാ സമ്പന്നരുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. നേരത്തെയും അങ്ങനെയുള്ള ആളുകള്‍ ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ അങ്ങനെയൊന്നും ആലോചിച്ചിട്ടില്ല എന്നതാണ് വസ്തുത. അങ്ങനെയുള്ള കാര്യങ്ങള്‍ സാധാരണ നിലയില്‍ ആലോചിക്കേണ്ട ചില രീതികളുണ്ട്, അത് അനുസരിച്ച്‌ കാര്യങ്ങള്‍ നടക്കു’മെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണ തുടര്‍ച്ച ഉറപ്പിച്ച്‌, പൊതു ഭരണവകുപ്പിനോട് തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശിച്ചെന്ന മാധ്യമവാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇതുവരെയുള്ള സഹകരണത്തിന് മാധ്യമ പ്രവര്‍ത്തകരോട് നന്ദി പറഞ്ഞ മുഖ്യമന്ത്രി, കൊവിഡിന്റെ കാര്യത്തില്‍ നിങ്ങള്‍ നല്ല കാര്യം ചെയ്തു എന്നല്ലേ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് ഇനിയും വൈകും. കേന്ദ്രത്തിന് വാക്‌സിന്‍ നല്‍കാന്‍ വിഷമമുണ്ട് എന്ന് തോന്നുന്നു. വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ ഉല്‍പാദിപ്പിക്കുന്നതാണ്. അത് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് കേന്ദ്രം ശ്രമിക്കേണ്ടത്. സുപ്രീം കോടതിയും ഇത് തന്നെയാണ് പറഞ്ഞത്. കേന്ദ്ര സര്‍ക്കാരിന്റെ വിഷമം പരിഹരിക്കുമെന്നാണ് കരുതുന്നത്. മറ്റ് വഴികളിലൂടെ വാക്‌സിന്‍ ലഭ്യമാക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button