ന്യൂഡൽഹി: കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറിയായി ടി വി സോമനാഥൻ ചുമതലയേൽക്കും. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര കാബിനറ്റിലെ അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റിയാണ് ടി വി സോമനാഥന്റെ നിയമനത്തിന് അംഗീകാരം നൽകിയത്.
നിലവിലെ ധനകാര്യ സെക്രട്ടറിയായ അജയ് ഭൂഷൺ പാണ്ഡെ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് നിയമനം. നിലവിൽ എക്‌സ്‌പെന്റിച്ചർ വകുപ്പ് സെക്രട്ടറിയായ ടി വി സോമനാഥൻ 1987 ലെ തമിഴ്നാട് കേഡർ ഐ എ എസ് ഓഫീസറാണ്.
Read Also: കൺടെയ്ൻമെന്റ് സോണുകൾ മെയ് 31 വരെ തുടരണം; നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം
Post Your Comments