Latest NewsIndiaNewsLife StyleHealth & Fitness

ഈ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കോവിഡ് പോസിറ്റീവാകാം; മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ

കോവിഡ് വൈറസ് എന്ന മഹാമാരിയുടെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ആശങ്കയിലാണ് രാജ്യം. വൈറസ് ബാധയെ പ്രതിരോധിക്കാനായുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകരും കേന്ദ്ര സംസ്ഥാന സർക്കാരുകളും. ഒന്നാം തരംഗത്തിൽ നിന്ന് വ്യത്യസ്തമായി കോവിഡ് കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Read Also: കുടുംബ പ്രശ്‌നം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു

കോവിഡ് പിടിപെടുന്നവരിൽ ലക്ഷണങ്ങൾ വ്യക്തമായ രീതിയിൽ പ്രകടമാകുന്നില്ല എന്നതാണ് ആരോഗ്യ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികളിലൊന്ന്. അതിനാൽ തന്നെ ശരീരത്തിൽ അസാധാരണമായ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോ എന്ന കാര്യം ഓരോരുത്തരും സ്വയം പരിശോധിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.

ചുമ, പനി, ജലദോഷം, ശ്വാസതടസം, ശരീരവേദന, ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയെല്ലാമാണ് സാധാരണഗതിയിൽ കോവിഡ് ലക്ഷണങ്ങളായി പരിഗണിക്കപ്പെടുന്നത്. എന്നാൽ ഇതൊന്നും അല്ലാതെ മറ്റ് ചില രോഗലക്ഷണങ്ങൾ കൂടി കൊവിഡ് ബാധിതരിൽ കാണപ്പെടുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. രക്തത്തിലെ പ്ലേറ്റ്‌ലേറ്റുകളുടെ എണ്ണം കുത്തനെ താഴേക്ക് പോകുന്നത് മൂലമുണ്ടാകുന്ന കടുത്ത ക്ഷീണം കോവിഡ് വൈറസ് ബാധയുടെ ആരംഭത്തിന്റെ ലക്ഷണമാകാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Read Also: സംസ്ഥാനത്ത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിക്കും തിരക്കും; രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യതയെന്ന് ആരോഗ്യവിദഗ്ധര്‍

ഇൻഫ്ളുവൻസയ്ക്ക് സമാനമായ മറ്റ് പൊതുവായ ലക്ഷണങ്ങളും കോവിഡ് കാണിക്കുമെങ്കിലും അതിസാരം, കണ്ണുകളിലെ ചുവപ്പ്, ചർമ്മത്തിൽ തടിപ്പ്, ക്ഷീണം എന്നിവയും പുതിയ രോഗലക്ഷണങ്ങളാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. കടുത്ത ക്ഷീണവും അസ്വസ്ഥതകളും അനുഭവപ്പെടുകയാണെങ്കിൽ ഉറപ്പായും കോവിഡ് പരിശോധന നടത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button