നെടുങ്കണ്ടം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. മലപ്പുറം പുറമണ്ണൂര്‍ പാലാക്കണ്ണില് സ്വദേശി മുഹമ്മദ് സാദിഖിനെയാണ് കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്ന യുവാവ് പെണ്‍കുട്ടിയുമായി പ്രണയബന്ധം സ്ഥാപിക്കുകയും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. കമ്പംമെട്ട് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
Read Also : ‘മിഷന് ഓക്സിജന്‍’; ഒരു കോടി നൽകി സച്ചിൻ തുടക്കമിട്ടു, പിന്നാലെ സംഭാവനകളുടെ പ്രവാഹം, ലഭിച്ചത് കോടികൾ
കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറത്ത് പെണ്‍കുട്ടിയോടൊപ്പം സാദിഖ് പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments