അഹമ്മദാബാദ്: പ്രായം വെറും നമ്പര്‍ മാത്രമെന്ന് കേട്ടിട്ടുണ്ടെങ്കിലും അത് അന്വര്‍ത്ഥമാക്കുന്ന പ്രകടനമാണ് യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. 41കാരനായ ഗെയ്‌ലിന്റെ പ്രതാപകാലമൊക്കെ കഴിഞ്ഞെന്ന് വിമര്‍ശകര്‍ പറയുമ്പോള്‍ ഒരു ഓവറിലെ 5 പന്തുകളും ബൗണ്ടറി കടത്തിയാണ് ഗെയ്ല്‍ മറുപടി നല്‍കിയത്. ആര്‍സിബി താരം കെയ്ല്‍ ജാമിസണാണ് ഗെയിലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്.
പവര്‍ പ്ലേ അവസാനിക്കുന്നതിന് തൊട്ടുമുന്‍പുള്ള ഓവറിലാണ് ഗെയ്ല്‍ വിശ്വ രൂപം പുറത്തെടുത്തത്. ആദ്യ നാല് പന്തുകളും ഓവറിലെ അവസാന പന്തുമാണ് ഗെയ്ല്‍ ബൗണ്ടറി കടത്തിയത്. ആര്‍സിബി നായകന്‍ വിരാട് കോഹ്‌ലി ഫീല്‍ഡ് മാറ്റി പരീക്ഷിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. മുന്‍ ബാംഗ്ലൂര്‍ താരമായിരുന്ന ഗെയ്‌ലിന്റെ പ്രകടനത്തില്‍ അമ്പരന്ന് നില്‍ക്കുന്ന കോഹ്‌ലിയെയും ടീം അംഗങ്ങളെയുമാണ് മൈതാനത്ത് കാണാനായത്.
24 പന്തില്‍ 6 ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 46 റണ്‍സ് നേടിയ ശേഷമാണ് ഗെയ്ല്‍ പുറത്തായത്. ഡാനിയല്‍ സാംസിന്റെ പന്തില്‍ എബി ഡിവില്യേഴ്‌സിന് ക്യാച്ച് നല്‍കിയാണ് ഗെയ്ല്‍ മടങ്ങിയത്. കഴിഞ്ഞ മത്സരത്തിലും ഗെയ്ല്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചിരുന്നു. വരും മത്സരങ്ങലിലും ഗെയിലാട്ടം കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് ആരാധകര്‍.
Post Your Comments