USALatest NewsNewsIndiaInternational

‘സഹകരണം ദൃഢമാക്കി അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം; ആദ്യഘട്ട സഹായവുമായി യു.എസ് സൈനിക വിമാനം എത്തി’

അടിയന്തര ആരോഗ്യരക്ഷാ ഉപകരണങ്ങളും മരുന്നുകളുമായുള്ള സൈനിക വിമാനം വെള്ളിയാഴ്ച പുലർച്ചെയാണ് ഡൽഹിയിൽ എത്തിയത്.

ഡൽ‌ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം നിയന്ത്രണാതീതം ആയിക്കൊണ്ടിരിക്കെ ഇന്ത്യയ്ക്ക് യു.എസിൽ നിന്നുള്ള ആദ്യഘട്ട സഹായം എത്തി. അടിയന്തര ആരോഗ്യരക്ഷാ ഉപകരണങ്ങളും മരുന്നുകളുമായുള്ള സൈനിക വിമാനം വെള്ളിയാഴ്ച പുലർച്ചെയാണ് ഡൽഹിയിൽ എത്തിയത്.

‘എഴുപത് വര്‍ഷത്തെ സുദീർഘമായ സഹകരണം ദൃഢമാക്കി അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും, മഹാമാരിക്കെതിരായ പോരാട്ടത്തിൽ പങ്കുചേരുന്നുവെന്നും’ ഇന്ത്യയിൽ എത്തിയ സൈനിക വിമാനത്തിന്റെ ചിത്രങ്ങൾ സഹിതം യു.എസ് എംബസി ട്വീറ്റ് ചെയ്തു. 423 ഓക്സിജൻ സിലിണ്ടറുകൾ, 10 ലക്ഷം റാപ്പിഡ് കൊവിഡ് ടെസ്റ്റ് കിറ്റുകൾ, മരുന്നുകൾ, മറ്റ് ആശുപത്രി ഉപകരണങ്ങൾ എന്നിവയാണ് ആദ്യഘട്ടമായി അമേരിക്ക നൽകിയത്. സഹായത്തിന് ഇന്ത്യ നന്ദി അറിയിച്ചു.

നേരത്തെ, ‘കോവിഡിന്റെ ആരംഭത്തിൽ അമേരിക്കയിലേക്ക് ഇന്ത്യ സഹായം എത്തിച്ചതുപോലെ ഇന്ത്യയ്ക്ക് ആവശ്യമുളളസമയത്ത് സഹായിക്കുമെന്നും, ഇന്ത്യയ്‌ക്കൊപ്പം നല്ല സുഹൃത്തായി അമേരിക്ക നിലകൊള്ളുമെന്നും എല്ലാ സഹായങ്ങളും നൽകുമെന്നും’ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button