മുംബൈ: അപേക്ഷ ലഭിച്ച് ഒരുമണിക്കൂറിനകം ക്യാഷ്‌ലെസ് ചികിത്സ സംബന്ധിച്ച് തീരുമാനമറിയിക്കണമെന്ന് ജനറൽ, ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശം. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ടാണ് നിർദേശം. കിടത്തി ചികിത്സയുളളവരുടെ അന്തിമ ബില്ല് സ്വീകരിച്ച് ഒരു മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്നും ഇൻഷുറൻസ് റെഗുലേറ്ററുടെ അറിയിപ്പിൽ വ്യക്തമാക്കുന്നു.
ചികിത്സയ്ക്കുശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിൽ ഒരുകാരണവശാലും കാലതാമസമുണ്ടാകരുതെന്ന കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടി. ക്യാഷ്‌ലെസ് ചികിത്സയുമായി ബന്ധപ്പെട്ട ബില്ലുകൾ പാസാക്കുന്നതുവരെ ഡിസ്ചാർജ് നീട്ടിക്കൊണ്ടു പോകരുതെന്നും ഡിസ്ചാർജ് നടപടിക്രമങ്ങൾ വേഗത്തിൽ തീർപ്പാക്കി ബെഡ്ഡുകൾ ലഭ്യമാക്കണമെന്നും ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
Read Also: മെഡിക്കൽ കോളേജിൽ മറ്റു രോഗികൾക്കൊപ്പം കോവിഡ് രോഗിയുടെ മൃതദേഹം കിടത്തിയത് 9 മണിക്കൂർ, കാവലായി ഭാര്യ
Post Your Comments