തിരുവനന്തപുരം: സംസ്ഥാനത്ത് കോവിദഃ വ്യാപനം അതിരൂക്ഷമാകുകയാണ്. മുപ്പത്തിനായിരത്തിൽ അധികം രോഗികളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോവിഡ് വാക്സിനുകൾ സൗജന്യമായി നൽകുന്നത് സംബന്ധിച്ചുള്ള വാടാ പ്രതിവാദങ്ങൾ സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ നടക്കുകയാണ്. ഈ അവസരത്തിൽ വിവിധതരം രോഗങ്ങളെ പ്രതിരോധിക്കാനുള്ള വാക്സിനുകള്‍ ഇതുവരെയും കേന്ദ്രസര്‍ക്കാരുകള്‍ സൗജന്യമായി തന്നെയാണ് നല്‍കിയിട്ടുള്ളത് എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്.
കൊവിഡ് രോഗം പുതിയ കാര്യമാണെങ്കിലും വാക്സിന് എന്നത് പുതിയ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് നിരവധി പകര്‍ച്ചവ്യാധികള്‍ക്കെതിരെ നാം വാക്സിന് ഉപയോഗിച്ചിട്ടുള്ളതാണെന്നും അവയെല്ലാം കേന്ദ്ര സര്‍ക്കാരുകള്‍ സൗജന്യമായാണ് ജനങ്ങള്‍ക്ക് നല്‍കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന് മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു
Post Your Comments