പൂനെ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കരസേന വീണ്ടും ശ്രദ്ധനേടുന്നു. സേനാവിഭാഗങ്ങളുടെ പൂനെയടക്കമുള്ള ചികിത്സാ കേന്ദ്രങ്ങളിൽ കൊറോണ ചികിത്സയൊരുക്കിക്കഴിഞ്ഞു. പൂനെയിലെ ഓൾഡ് കമാന്റന്റ് ആശുപത്രിയിൽ ഡോക്ടർമാരേയും നഴ്‌സുമാരേയും അണിനിരത്തി വിപുലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
പൂനെ ജില്ലാ ആശുപത്രിയിൽ നിന്നും നിർദ്ദേശിക്കുന്ന രോഗികൾക്ക് വിദഗ്ധ ചികിത്സ നൽകുക എന്ന സംവിധാനമാണ് നിലവിൽ ഒരുക്കിയിട്ടുള്ളത്.
കഴിഞ്ഞവർഷം ആദ്യ കൊറോണ വ്യാപന സമയത്ത് ആദ്യം രംഗത്തെത്തിയത് സേനാവിഭാഗങ്ങളായിരുന്നു. ലോകത്തിന്റെ പലഭാഗത്തുനിന്നും വിമാനത്തിലെത്തിച്ച പ്രവാസികളെ ജമ്മുകശ്മീരിലും പഞ്ചാബിലുമുള്ള സൈനിക കേന്ദ്രങ്ങളിലെ ആശുപത്രികളിൽ ക്വാറന്റൈനിൽ കിടത്തി നിശ്ചിത ദിവസം നിരീക്ഷിച്ച ശേഷം മാത്രമാണ് പുറത്തേയ്ക്ക് വിട്ടത്.
read also: കോവിഡ്: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള പ്രവേശന വിലക്ക് നീട്ടി
പൂനെയിലെ സംവിധാനങ്ങളെ കൂടാതെ കരസേനയുടെ മികച്ച ആശുപത്രികളുള്ള ഗുജറാത്തിലെ അഹമ്മദാബാദിലും രാജസ്ഥാനിലെ ബാർമറിലും സംവിധാനം ഒരുക്കിയതായി സേനാ വിഭാഗം അറിയിച്ചു. ഗുജറാത്തിൽ 900 കിടക്കകളും ബാർമറിൽ 100 കിടക്കകളുമുള്ള ആശുപത്രിയാണ് സജ്ജീകരിച്ചിട്ടുള്ളത്.ഈ ആഴ്ചയിൽ തന്നെ മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ 100 കിടക്കകളും ഗ്വാളിയോറിലും സൗഗോറിലും 40 കിടക്കകളും കൊറോണ വിദഗ്ധ ചികിത്സയ്ക്കായി ഒരുക്കിയിട്ടുണ്ടെന്നും കരസേന അറിയിച്ചു.
Post Your Comments