Latest NewsKeralaNattuvarthaNews

പ്രണയത്തെ എതിർത്തതോടെ മകള്‍ തൂങ്ങി മരിച്ചു; കാമുകന്റെ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷ

2012 ഡിസംബര്‍ 12ന് ആയിരുന്നു സംഭവം

ആലപ്പുഴ: പ്രണയത്തെ എതിർത്തതിന്റെ പേരിൽ മകൾ ആത്മഹത്യ ചെയ്തു. പ്രതികാരമായി മകളുടെ കാമുകന്റെ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡ് പനയ്ക്കല്‍ ഹരിദാസിനെയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

2012 ഡിസംബര്‍ 12ന് ആയിരുന്നു സംഭവം. പുന്നപ്ര ലക്ഷ്മി നിവാസില്‍ ശശിധരന്റെ ഭാര്യ പത്മിനി (52) ആണ് കൊല്ലപ്പെട്ടത്. പ്രണയത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയായവാത്ത മകള്‍ കാമുകന്‍ അനീഷിനൊപ്പം പോകാന്‍ തയ്യാറായി. തുടര്‍ന്ന് മകളെ ഹരിദാസ് വീട്ടില്‍ അടച്ചിട്ടു. എന്നാല്‍ മുറിയിലെ ഫാനില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ചു. വിവരം അറിഞ്ഞ ഹരിദാസ്  അനീഷിന്റെ വീട്ടില്‍ എത്തി. എന്നാല്‍ അവിടെ അനീഷിന്റെ മാതാവ് പത്മിനി മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ സമയം പത്മിനിയെ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. അന്ന് പെണ്‍കുട്ടിക്ക് 17-ഉം അനീഷിന് 19-ഉം വയസ് മാത്രമായിരുന്നു പ്രായം.

read also:ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം തിരുവനന്തപുരത്ത്

അടുത്ത മാസം മൂന്നിന് കോടതി ശിക്ഷ പ്രഖ്യാപിക്കും. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി- രണ്ട് ജഡ്ജി എ ഇജാസ് ആണ് വിധി പ്രസ്താവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button