ന്യൂഡല്‍ഹി: ഇന്ത്യയോട് അടുക്കാനൊരുങ്ങി ചൈന. ഇന്ത്യ നിര്‍ദ്ദേശം നല്‍കിയ ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ കയറ്റി അയക്കുന്നതിനായി ചൈനയുടെ മെഡിക്കല്‍ സപ്ലൈയേഴ്‌സ് രാപകല്‍ ഇല്ലാതെ പ്രവര്‍ത്തിക്കുകയാണെന്ന് ചൈനീസ് അംബാസിഡര്‍ സുന്‍ വീഡോങ്. 25,000 ഒക്‌സിജന്‍ കോണ്‍സന്‍ട്രേറ്റേഴ്‌സ് ഉള്‍പ്പെടെ അവശ്യ മരുന്നുകള്‍, സേവിംഗ് ഗ്യാസ്, കിടക്കകള്‍ ഉള്‍പ്പെടെയുള്ളവ കയറ്റിയയക്കാനുള്ള ശ്രമങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇന്ത്യയില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ച അവശ്യ വസ്തുക്കള്‍ കയറ്റിയയക്കുന്നതിന് ചൈനയുടെ മെഡിക്കല്‍ വിതരണക്കാര്‍ രാപകലില്ലാതെ പ്രവര്‍ത്തിക്കുകയാണ്. 25,000 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവ കാര്‍ഗോ വിമാനങ്ങള്‍ വഴി ഇന്ത്യയിലെത്തിക്കാനാണ് പദ്ധതിയിടുന്നത്. അതിനു വേണ്ട നടപടിക്രമങ്ങള്‍ ചൈനീസ് കസ്റ്റംസും മുന്നോട്ടുകൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്’, ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ട്വീറ്റ് ചെയ്തു.
ഇതിനിടെ ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള കാര്‍ഗോ വിമാനങ്ങള്‍ക്ക് ചൈന 15 ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്വകാര്യ വ്യാപാരികള്‍ നിര്‍ദ്ദേശിച്ച ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റേഴ്‌സ് ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ ഇന്ത്യയിലേക്കെത്തിക്കുന്നതിന് ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ചൈനീസ് സൈന്യം ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍ എ സി) ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ചൈനയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികലമായിരുന്നു.
Post Your Comments