വിവോ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച V20 ശ്രേണിയുടെ പിൻഗാമിയായി വിവോ V21 5ജി വില്പനക്കെത്തിച്ചു. ട്രിപ്പിൾ റിയർ കാമറ, 44-മെഗാപിക്സൽ സെൽഫി കാമറ, മീഡിയടെക് ഡിമെൻസിറ്റി 800U SoC പ്രോസസ്സർ എന്നിവ ഹൈലൈറ്റായി എത്തിയ വിവോ V21 5ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 29,990 രൂപയും, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 32,990 രൂപയുമാണ് വില.
Read Also : സംസ്ഥാനങ്ങൾക്ക് നൽകുന്ന കൊവാക്സിന്റെ വില കുറച്ച് ഭാരത് ബയോടെക്ക്
ആർക്ടിക് വൈറ്റ്, ഡസ്ക് ബ്ലൂ, സൺസെറ്റ് ഡാസിൽ നിറങ്ങളിൽ വില്പനക്കെത്തിയിരിക്കുന്ന വിവോ V21 5ജിയുടെ പ്രീ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. മെയ് മാസം ആറാം തിയതി മുതലാണ് വില്പന ആരംഭിക്കുക. എച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വിവോ V21 5ജി വാങ്ങുമ്പോൾ 2,000 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും ലഭിക്കും.
ആൻഡ്രോയിഡ് 11 അടിസ്ഥാനമായ ഫൺടച്ച് ഒഎസ് 11.1-ൽ പ്രവർത്തിക്കുന്ന വിവോ V21 5ജിയ്ക്ക് 6.44 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,404 പിക്സൽ) അമോലെഡ് ഡിസ്പ്ലേയാണ്. 20:9 ആസ്പെക്ട് റേഷ്യോയും, 90 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലേയ്ക്കുണ്ട്. 8 ജിബി റാമിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടാകോർ മീഡിയടെക് ഡിമെൻസിറ്റി 800U SoC പ്രോസസ്സർ ആണ് ഫോണിന്റെ കരുത്ത്.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസറും (എഫ് / 1.79 ലെൻസ്), 8 മെഗാപിക്സൽ വൈഡ് ആംഗിൾ ഷൂട്ടറും, 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഉൾക്കൊള്ളുന്നു. എൽഇഡി ഫ്ലാഷ് മൊഡ്യൂളും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) പിന്തുണയും പ്രധാന ക്യാമെറയ്ക്കുണ്ട്.
സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി എഫ് / 2.0 ലെൻസുള്ള 44 മെഗാപിക്സൽ ക്യാമറ സെൻസറാണ് ഒരുക്കിയിരിക്കുന്നത്. ഇരട്ട എൽഇഡി സെൽഫി ഫ്ലാഷോടുകൂടിയ ഈ ക്യാമെറയ്ക്കും മികച്ച ചിത്രവും, വിഡിയോയും ഉറപ്പ്വരുത്തുന്ന ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) സപ്പോർട്ടുണ്ട്.
Post Your Comments