![](/wp-content/uploads/2021/04/img-20210429-wa0022.jpg)
യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ രണ്ടാം സെമി ഫൈനലിൽ പിഎസ്ജിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റിയുടെ ജയം. പിഎസ്ജിക്കെതിരായ ജയത്തോടെ പാരീസിൽ രണ്ട് എവേ ഗോളുകളുടെ ആധിപത്യമാണ് സിറ്റി നേടിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു സിറ്റിയുടെ തിരിച്ചുവരവ്.
15-ാം മിനുട്ടിൽ മാർക്കിഞ്ഞോസാണ് പിഎസ്ജിക്കായി ആദ്യ ഗോൾ നേടിയത്. എന്നാൽ 64-ാം മിനുട്ടിൽ ഡിബ്രൂയിനിലൂടെ സിറ്റി സമനില നേടി. മികച്ച പന്തടക്കത്തോടെ കളിച്ച സിറ്റി 71-ാം മിനുട്ടിൽ മനോഹരമായ ഫ്രീകിക്കിലൂടെ മെഹ്റസ് വിജയ ഗോൾ നേടി. അതേസമയം, ആദ്യ സെമിയിലെ ആദ്യ പാദത്തിൽ മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് സ്വന്തം തട്ടകത്തിൽ ചെൽസിക്കെതിരെ സമനില വഴങ്ങിയിരുന്നു.
Post Your Comments