Latest NewsKeralaNews

ജനങ്ങളുടെ പൗരബോധത്തില്‍ വിശ്വാസം; സ്വയം ലോക്ക് ഡൗണിലേയ്ക്ക് പോകേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗം അതിതീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക്. ലോക്ക് ഡൗണ്‍ വേണ്ടെന്ന് കരുതുന്നത് ജനങ്ങളുടെ പൗരബോധത്തിലുളള വിശ്വാസം കൊണ്ടാണെന്നും സ്വയം ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുളളതെന്നും മുഖ്യയമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Also Read: മാതൃകയായി കര്‍ണാടക സര്‍ക്കാര്‍; ഒരു വര്‍ഷത്തെ ശമ്പളം കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് മന്ത്രിമാര്‍

കോവിഡ് വ്യാപനം വലിയ രീതിയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിലുള്ള ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഫലപ്രഖ്യാപനത്തിന് ഇനി അധിക ദിവസമില്ല. ആ ദിവസം വളരെ ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ എല്ലാവരും തയ്യാറാകണം. പൊതു സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം സൃഷ്ടിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും രോഗവ്യാപനം വര്‍ധിപ്പിക്കാനുള്ള കാരണമായി ഇത് മാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24.5 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അടുത്ത ആഴ്ചയോടെ രോഗവ്യാപനത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ വേണമെന്ന് ഐഎംഎയും ഡോക്ടര്‍മാരുടെ സംഘടനയും അറിയിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലം ലോക്ക് ഡൗണിലേയ്ക്ക് പോകേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button