COVID 19Latest NewsNewsIndia

പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്ന് ഒരു ലക്ഷം പോർട്ടബിൾ ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ വാങ്ങാൻ അനുമതി

ന്യൂഡൽഹി : പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്ന് പോർട്ടബിൾ ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അനുമതി നൽകി. 1 ലക്ഷം കോൺസൺട്രേറ്റുകൾ വാങ്ങാനാണ് അനുമതി നൽകിയത്. ബുധനാഴ്ച നടന്ന ഉന്നത തല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Read Also : കൊവിഡ് വാക്സിനേഷനായുള്ള മാർഗരേഖ പുതുക്കി സംസ്ഥാന സർക്കാ‍ർ

https://www.facebook.com/narendramodi/posts/10165225070780165?__cft__[0]=AZXNF_79YK00aXg8Fa65C4Fs-VLPlPyFhM87v2liklWp-cOdgg-v-yOoA36mmMZMdRzb6XEsXvhMKhA1TqvV1LAVO9JTSjpEv4M0wPKhcuNaXNabmC76N5o8vIe2ClworiTUy5NuUrF1oX8SbjLm__Ku&__tn__=%2CO%2CP-R

അന്തരീക്ഷ വായുവിൽ നിന്ന് ഓക്‌സിജനെ മാത്രം വേർതിരിച്ചെടുക്കുന്ന ഉപകരണമാണ് കോൺസൺട്രേറ്ററുകൾ. കേന്ദ്രസർക്കാരിന്റെ ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്നുമുള്ള തുക വിനിയോഗിച്ചാണ് വാങ്ങുന്നത്. ഇവ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യും. ഇതിന് പുറമേ 500 പുതിയ പ്രഷർ സ്വിംഗ് അഡ്‌സോർപ്ഷൻ ഓക്‌സിജൻ (പിഎസ്എ) പ്ലാറ്റുകൾക്കും അനുമതി നൽകിയിട്ടുണ്ട്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദ്രവീകൃത ഓക്‌സിജന്റെ സംഭരണം, വിതരണം എന്നിവ വിലയിരുത്താനായാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിരമായി യോഗം ചേർന്നത്.

നേരത്തെ പിഎം കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ച് 713 പിഎസ്എ വാങ്ങാൻ നേരത്തെ പ്രധാനമന്ത്രി അനുമതി നൽകിയിരുന്നു. ഇതിന് പുറമേയാണ് കൂടുതൽ എണ്ണത്തിനായി അനുമതി നൽകിയത്. ദ്രവീകൃത ഓക്‌സിജൻ സംഭരണവും, വിതരണവും ത്വരിതപ്പെടുത്താൻ ഇതുവഴി സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button