തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവർത്തകരുടെ കുടുംബത്തിന് പ്രധാന്‍മന്ത്രി ഗരീബ് കല്ല്യാണ്‍ പാക്കേജിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. എറണാകുളം ലിറ്റില് ഫ്ളവര് ആശുപത്രിയിലെ അനസ്തീഷോളജിസ്റ്റ് ഡോ. ടി.വി. ജോയ്, കോട്ടയം മെഡിക്കല് കോളേജിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യന് ജി. സോമരാജന് എന്നിവരുടെ കുടുംബത്തിനാണ് ഇന്ഷുറന്സ് അനുവദിച്ചത്.
ഇന്ഷുറന്സ് തുക അവരുടെ ബന്ധുക്കളുടെ അക്കൗണ്ടില് എത്തിയിട്ടുണ്ട്. ഇതുവരെ 9 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ഷുറന്സ് ക്ലൈം നേടിക്കൊടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം ഉദ്യോഗസ്ഥര്‍, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഡോ. കൃഷ്ണ പ്രസാദ്, അസി. മാനേജര്‍ ആനന്ദ് സഖറിയ എന്നിവരുടെ പരിശ്രമ ഫലമായാണ് കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.പി. ഇന്‍ഷുറന്‍സ് ക്ലൈം നടപടികള്‍ വേഗത്തില്‍ പാലിച്ച് നേടിക്കൊടുക്കാന്‍ സഹായകരമായതെന്ന് മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. ആരോഗ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:
https://www.facebook.com/kkshailaja/posts/3992105204210764
Post Your Comments