ന്യൂഡൽഹി : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഏപ്രില്‍ 24 മുതല്‍ 30 വരെ റദ്ദാക്കിയ എയർ ഇന്ത്യ യുകെയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു. മെയ് 1 മുതലാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ഇത് ന്യൂഡൽഹി, മുംബൈ, ബെംഗളൂരു എന്നിവ യുകെയുടെ ഹീത്രോ വിമാനത്താവളവുമായി ബന്ധിപ്പിക്കും.
#FlyAI : ?????? ?????? :
Air India will operate following flts between India & UK from 1st to15th May’21.Mumbai-London Heathrow-Mumbai
1/4/6/8/11/13/15 May’21
Delhi-London Heathrow-Delhi 2/3/7/9/10/14 May’21
Bengaluru-London Heathrow-Bengaluru
5/12 May’21 (1/4) pic.twitter.com/2ehgM7va2m— Air India (@airindiain) April 28, 2021
മെയ് 2, 3, 7, 9, 10, 14 തീയതികളിൽ യുകെയിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് ഫ്ലൈറ്റ് ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്ന് എയർ ഇന്ത്യ ട്വീറ്ററിലൂടെ അറിയിച്ചു. മുംബൈയിൽ നിന്ന് ലണ്ടനിലെ ഹീത്രോയിലേക്കുള്ള വിമാനം മെയ് 1, 4, 6, 8, 11, 13 തീയതികളിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. മെയ് 5 നും 12 നും ബെംഗളൂരു മുതൽ ലണ്ടൻ വരെയാണ് വിമാന സർവീസുകൾ നടത്തുന്നത്.
Post Your Comments