COVID 19Latest NewsIndiaNews

കോവിഡ് വ്യാപനം : നിയന്ത്രണം കടുപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി : കൊവിഡ് വ്യാപനം ശക്തമായ സ്ഥലങ്ങളിൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നിർദേശം. ടെസ്റ്റ് പൊസിറ്റിവിറ്റി 10ന് മുകളിൽ ഉള്ളതും, ഐ സി.യു/ഓക്സിജൻ കിടക്കകൾ 60% നിറഞ്ഞതുമായ സ്ഥലങ്ങളിൽ നിയന്ത്രണം ശക്തമാക്കണം. ജനങ്ങൾ ഇടപഴകുന്നത് നിയന്ത്രിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Read Also : കോവിഡ് വ്യാപനം : രാജ്യത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ താല്‍ക്കാലിക ആശുപത്രികള്‍ ​ഒരുക്കാനൊരുങ്ങി സൈന്യം

എല്ലാ കൂട്ടം കൂടലുകളും ആഘോഷങ്ങളും നിയന്ത്രിക്കണം. രോ​ഗവ്യാപനം കൂടിയ ഇടങ്ങളിൽ ഷോപ്പിങ് കോംപ്ലെക്‌സ്, സിനിമ തിയേറ്റർ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവ അടച്ചിടണം. പൊതുഗതാഗത സംവിധാനങ്ങളിൽ പകുതി ആളുകൾ മാത്രമേ പാടുള്ളു.

എല്ലാ ഓഫീസുകളിലും 50% ജീവനക്കാർ മാത്രം ജോലിക്ക് നേരിട്ട് ഹാജരായാൽ മതിയെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. 14 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.  രാത്രി കർഫ്യു അടക്കമുള്ള മറ്റു നിയന്ത്രണങ്ങൾക്ക് പുറമേയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button