KeralaLatest NewsNewsCrime

യുവതിയെ ബോധംകെടുത്തി പീഡിപ്പിച്ചു; കോൺഗ്രസ് നേതാവിനെതിരെ മുഖ്യമന്ത്രിക്കും പോലീസിനും പരാതി നൽകിയെങ്കിലും നടപടിയില്ല

യുവതിയെ പീഡിപ്പിച്ച് കോൺഗ്രസ് നേതാവ്

കൊച്ചി: കോൺഗ്രസ് മുന്‍ സംസ്ഥാന നേതാവിനെതിരെ പീഡന പരാതി നൽകി കൊച്ചി സ്വദേശിനി. മൈനോറിറ്റി കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന കോഡിനേറ്റര്‍ ലക്സണ്‍ കല്ലുമാടിക്കലിനെതിരെയുള്ള ലൈംഗിക പീഡന പരാതിയാണ് യുവതി നൽകിയിരിക്കുന്നത്. ഇയാൾക്കെതിരെ കൊച്ചി പോലീസിലും മുഖ്യമന്ത്രിക്കുമാണ് യുവതി പരാതി നൽകിയത്. എന്നാൽ, പൊലീസ് ലക്സണിന് ഒത്താശ ചെയ്യുകയാണെന്നും പരാതി നൽകി ഇത്ര വർഷമായിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും യുവതി ആരോപിക്കുന്നു.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി സ്റ്റേഷനിലേക്ക് കൈമാറിയിട്ടും കേസെടുക്കാതിരിക്കുന്നത് ഉന്നത് ഇടപെടലാണ് കാരണമെന്നാണ് യുവതി പറയുന്നത്. 2018 ലാണ് സംഭവം നടന്നത്. 2012 ൽ വിവാഹമോചിതയായ യുവതി എറണാകുളത്തായിരുന്നു താമസിച്ചിരുന്നത്. രണ്ടാം വിവാഹത്തിനായി യുവതി മാട്രിമോണിയല്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. വെബ്സൈറ്റില്‍ നിന്നുമാണ് ലക്സണ്‍ യുവതിയെ പരിചയപ്പെടുന്നത്.

Also Read:കോവിഡ് വാക്സിനെതിരെ വ്യാജ പ്രചരണം ; നടൻ മൻസൂർ അലി ഖാന് പിഴ

കോണ്‍ഗ്രസ് നേതാവാണെന്നും ബ്രിട്ടീഷ് പൗരനാണെന്നും ഇയാൾ യുവതിയോട് പറഞ്ഞു. ഭാര്യയുമായ പിരിഞ്ഞു താമസിക്കുകയാണെന്നും ഉടൻ വിവാഹമോചനം ലഭിക്കുമെന്നുമായിരുന്നു ഇയാൾ പറഞ്ഞതെന്ന് യുവതി പറയുന്നു. യുവതിയുടെ മാതാപിതാക്കളും സമ്മതിച്ചതോടെ 2018 ഒക്ടോബറില്‍ ഇയാള്‍ നാട്ടിലെത്തി. നാട്ടിലെത്തിയ ശേഷം യുവതിയുമൊത്ത് വല്ലാർപാടത്തെ പള്ളിയിൽ പോയി. യുവതിയുടെ ആവശ്യപ്രകാരം
ഇയാൾ മാതാവ് ത്രേസ്യാമ്മ മാത്യുവിനൊപ്പം യുവതിയുടെ കൊടുങ്ങല്ലൂരിലെ വീട്ടിലെത്തി മോതിരം മാറി. ചടങ്ങില്‍ ബന്ധുക്കള്‍ എത്താതെന്താണെന്ന് ചോദിച്ചപ്പോള്‍ നിലവില്‍ യു.കെയിലെ കോടതിയില്‍ വിവാഹ മോചനത്തിനായുള്ള കേസ് നടക്കുന്നതിനാല്‍ മറ്റുള്ളവര്‍ അറിഞ്ഞാല്‍ പ്രശ്നമാകും എന്നു പറഞ്ഞ് വിശ്വസിപ്പിച്ചു.

Also Read:പ്രീമാഫേസി എന്ന18കാരിയെ മാനഭംഗപ്പെടുത്തിയത് പോലെയുള്ള വാർത്തകളാണ് മലയാള മാധ്യമങ്ങളിലെ പരിഭാഷകൾ: വൈറൽ കുറിപ്പ്

മോതിരം മാറ്റം ചടങ്ങ് നടന്നതിന് ശേഷം യുവതി എറണാകുളത്തേക്കും ലക്സണും മാതാവും ചങ്ങനാശ്ശേരിയിലേക്കും തിരിച്ചു. ഇവര്‍ ഒരുമിച്ചായിരുന്നു യാത്ര. എറണാകുളം എത്തിയപ്പോള്‍ ലക്സണിന്റെ മാതാവിന് ദേഹാസ്വാസ്ഥ്യം വരികയും ഇനി യാത്ര ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞു. ഇതോടെ, ഇവർ യുവതിയുടെ വാടക വീട്ടിൽ തങ്ങാൻ അനുവാദം ചോദിച്ചു. യുവതി ഇത് സമ്മതിച്ചു. മൂന്നു പേരും മൂന്നു മുറികളിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ രാത്രിയിൽ ഇയാൾ യുവതിയുടെ മുറിയിലെത്തി കടന്നുപിടിക്കുകയും കീഴ്പ്പെടുത്തുകയുമായിരുന്നു. ഹീമോഗ്ലോബിന്റെ കുറവുള്ള യുവതി ഇതോടെ ബോധം കെട്ടു. ഈ സമയം കൊണ്ട് ഇയാള്‍ യുവതിയെ പീഡനത്തിരയാക്കി. ബോധം തെളിഞ്ഞപ്പോള്‍ പീഡനത്തിനിരയായി എന്ന് യുവതിക്ക് മനസ്സിലായി.

പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിട്ടുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപെടുത്തി. കൊച്ചിയിൽ നിന്നും യുവതിയെ ഇയാൾ ചങ്ങനാശ്ശേരിയിലെ വീട്ടിലേക്ക് ഭീഷണിപ്പെടുത്തി കൊണ്ടു പോകുകയും അവിടെയും ദിവസങ്ങളോളം പൂട്ടിയിട്ട് പീഡനം നടത്തുകയും ചെയ്തു. ഇതിനിടയില്‍ യു.കെയിലുള്ള ഇയാളുടെ നിലവിലെ ഭാര്യ നാട്ടില്‍ വിവാഹമോചനത്തിന് മുന്‍പ് മറ്റൊരു സ്ത്രീയെ വീട്ടില്‍ താമസിപ്പിക്കുന്നു എന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് യുവതിക്ക് ഇവിടെ നിന്നും രക്ഷപെടാൻ കഴിഞ്ഞത്. പോലീസ് പരാതി സ്വീകരിക്കുന്നില്ലെന്നും കേസ് എടുക്കുന്നില്ലെന്നുമാണ് യുവതി ഇപ്പോൾ ഉന്നയിക്കുന്നത്. കടപ്പാട്: മറുനാടൻ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button