ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ പ്രതിരോധ വാക്സിന്റെ വില കുറയ്ക്കാനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വാക്സിന് ഏര്‍പ്പെടുത്തിയ ജി.എസ്.ടി ഒഴിവാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. വില കുറയ്ക്കുന്നതു വഴി രാജ്യത്തെ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യത ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
Read Also : കൊവിഡ് സ്ഥിരീകരിച്ച 3000 പേര്‍ മുങ്ങി, ഫോണുകളും ഓഫ് : ആശങ്കയില്‍ ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും
നേരത്തെ കൊറോണ ചികിത്സയ്ക്കായുള്ള മരുന്നുകളുടെയും, വാക്സിന്‍ നിര്‍മ്മാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കളുടെയും ഇറക്കുമതി തീരുവ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജി.എസ്.ടി എടുത്തുകളയാനുള്ള ആലോചന. അഞ്ച് ശതമാനം ജി.എസ്.ടിയാണ് വാക്സിന് കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജിഎസ്ടി കൗണ്‍സിലില്‍ നിന്നും അനുമതി ലഭിച്ചാല്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉണ്ടാകൂ.
കഴിഞ്ഞ ആഴ്ചയാണ് കൊറോണ പ്രതിരോധ വാക്സിനുകള്‍ക്ക് നിര്‍മ്മാണ കമ്പനികള്‍ വില നിശ്ചയിച്ചത്. കൊവിഷീല്‍ഡ് വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് 400 രൂപ നിരക്കിലും, സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലും നല്‍കാനാണ് നിര്‍മ്മാണ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം ഇന്നലെ 100 രൂപ കുറച്ചിരുന്നു. ഭാരത് ബയോടെകിന്റെ കൊവാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് 600 രൂപ നിരക്കിലും, സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപ നിരക്കിലുമാണ് നല്‍കുന്നത്. ജി.എസ്.ടി ഒഴിവാക്കുന്നത് വഴി ഈ വിലയില്‍ മാറ്റം വരും.
Post Your Comments