കൊല്ലം : ലോക്ക് ഡൗൺ സമയത്ത് അരിപ്പ ഭൂസമരത്തിൽ പങ്കെടുത്ത ആദിവാസി- ദളിത് കുടുംബങ്ങൾ പട്ടിണിയിലാണെന്നും അവർക്ക് ഭക്ഷണം എത്തിക്കണമെന്നും ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ട പ്രൊഫസർ കുസുമം ജോസഫിനെതിരെ കേസ്. കുളത്തുപുഴ പൊലീസാണ് കുസുമം ജോസഫിനെതിരെ കേസെടുത്തത്. മനഃപൂർവം കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്ന പേരിലാണ് കുസുമം ജോസഫിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
2020 ഏപ്രിൽ 16 നാണ് ഭക്ഷ്യ മന്ത്രി കെ. രാജുവിനെ കൂടി ടാഗ് ചെയ്ത് കുസുമം ജോസഫ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഫേസ്ബുക്കിൽ പോസ്റ്റ് ഇടാൻ ഉപയോഗിച്ച മൊബൈൽ ഫോണും അനുബന്ധ ഉപകരണങ്ങളും സഹിതം 72 മണിക്കൂറിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പിൽ ഹാജരാവണമെന്ന് കുളത്തുപുഴ എസ്.ഐ കുസുമം ജോസഫിന് നോട്ടീസ് അയച്ചു.
Read Also : ചൈനയെ പ്രതിരോധിക്കാൻ വൻ സാമ്പത്തിക പദ്ധതി പ്രഖ്യാപനം നടത്തി ബൈഡൻ, ഭരണം 100 ദിനങ്ങൾ പിന്നിടുമ്പോൾ
മാള കാർമൽ കോളേജിലെ മലയാള വിഭാഗം മുൻ മേധാവിയായിരുന്നു പ്രൊഫ.കുസുമം ജോസഫ്. എന്‍.എ.പി.എം (നാഷണൽ അലൈൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്സ്) എന്ന മേധാപട്ക്കറുടെ നേതൃത്വത്തിലുള്ള ദേശീയ സംഘടനയുടെ സംസ്ഥാന കണ്‍വീനറാണ് കുസുമം ജോസഫ്. ഒപ്പം ജനകീയ സമര മുഖങ്ങളിലെ സജീവ സാന്നിധ്യമാണ്.
Post Your Comments